ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി താരദമ്പതികളായ നാഗചൈതന്യയും ശോഭിത ധുലിപാലയും. താരങ്ങളുടെ ക്ഷേത്ര സന്ദർശനം ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ക്ഷേത്രത്തിൽ നിന്നുള്ള താരദമ്പതികളുടെ വീഡിയോ ഇതൊനൊടകം സോഷ്യൽ മീഡിയയിൽ വൈറലായി. വിവാഹശേഷമുള്ള അവരുടെ രണ്ടാമത്തെ ക്ഷേത്ര സന്ദർശനമാണിത്.
#OmNamoVenkatesaya 🙏🏻#NagaChaitanya & #Sobhita Simple Traditional Look at Tirumala Temple today. pic.twitter.com/421ZWp1Qst
— Roll Media (@Rollmedia9) August 21, 2025
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. ദർശനത്തിനും പ്രാർഥന ചടങ്ങുകൾക്കുംശേഷം ആരാധകരുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇവർ മറന്നില്ല. കസവു വെള്ള പട്ടു ദോത്തിയും ഷർട്ടും ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ശോഭിത ചുവന്ന പട്ടുസാരിയിൽ അതിമനോഹരിയായി കാണപ്പെട്ടു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
















