നവാഗതനായ ദേവദത്ത് ഷാജി രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ധീരന്‍.
ചീയേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് ധീരന്‍. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ജൂലൈ 4 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. 60-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്.’ജാന്‍.എ.മന്‍’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ചീയേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ തുടര്‍ച്ചയായ നാലാം വിജയമാണ് ‘ധീരന്‍’. ചിരിയിലൂടെ തന്നെയാണ് ചീയേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മുന്‍ ചിത്രങ്ങളും വിജയം നേടിയത്.
ധീരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി രാജേഷ് മാധവന്‍ വേഷമിട്ട ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മലയാളത്തിന്റെ വിന്റേജ് താരങ്ങളായ ജഗദീഷ്, അശോകന്‍, മനോജ് കെ ജയന്‍, സുധീഷ്, വിനീത് എന്നിവരാണ്. ഇവര്‍ക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വര്‍മ്മ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, നായികാ വേഷം ചെയ്ത അശ്വതി മനോഹരന്‍, ശ്രീകൃഷ്ണ ദയാല്‍ (ഇന്‍സ്‌പെക്ടര്‍ ഋഷി, ജമ, ദ ഫാമിലി മാന്‍ ഫെയിം), ഇന്ദുമതി മണികണ്ഠന്‍ (മെയ്യഴകന്‍, ഡ്രാഗണ്‍ ഫെയിം), വിജയ സദന്‍, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
അര്‍ബന്‍ മോഷന്‍ പിക്ചര്‍സും, UVR മൂവീസ്, JAAS പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം – ഹരികൃഷ്ണന്‍ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിന്‍ ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കുമാരന്‍, ലിറിക്സ്- വിനായക് ശശികുമാര്‍, ഷര്‍ഫു, സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ, കോസ്‌റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍സ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്‍, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റീല്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍- ഐക്കണ്‍ സിനിമാസ് റിലീസ്.
















