മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മന ശങ്കര വരപ്രസാദ് ഗരു’. അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. നയൻതാര ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സംക്രാന്തി റിലീസ് ആയി അടുത്ത വർഷം സിനിമ തിയറ്ററുകളിലെത്തും.
ചിരഞ്ജീവിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. സിനിമയുടെ ടൈറ്റിലും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മന ശങ്കര വരപ്രസാദ് ഗരു’ എന്നാണ് ടൈറ്റിൽ. ടീസറില്‍ സ്റ്റൈലിഷ് ലുക്കിലാണ് ചിരഞ്ജീവി എത്തുന്നത്.
















