ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘പരംസുന്ദരി’യിലെ പുതിയ പാട്ട് പുറത്ത്. സച്ചിൻ ജിഗർ സംഗീതം നൽകിയ ‘ഡെയ്ഞ്ചർ’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾ വിശാൽ ദദ്‌ലാനി, പാർവതി മീനാക്ഷി, സച്ചിൻ ജിഗർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പരം സുന്ദരിയിലെ ‘പർദേശിയ’, ‘സുൻ മേരെ യാർ വേ’, ‘ഭീഗി സാരി’ തുടങ്ങിയ ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. അവയ്‌ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
മലയാളം വരികളോടെ തുടങ്ങുന്ന പാട്ടിന്റെ പോരായ്മകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ചുവപ്പുനിറത്തിലെ സാരിയില്‍ ഞങ്ങള്‍ എല്ലാം ഡെയ്ഞ്ചര്‍ ആണല്ലോ’ എന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. ‘നിങ്ങള്‍ക്കിനിയും മതിയായില്ലേ’ എന്നാണ് മലയാളികളുടെ കമന്‍റ്. സ്ഥിരം ബോളിവുഡ് ഗ്ലാമര്‍ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന പാട്ടില്‍ മലയാള തനിമയുള്ള ചുവടുകള്‍ പോലുമില്ലല്ലോ എന്നും വിമര്‍ശനങ്ങളുണ്ട്. മുന്‍പ് പുറത്തിറങ്ങിയ സിദ്ധാര്‍ഥിന്‍റെ ‘കാലാ ചഷ്മാ’ എന്ന പാട്ടിനോട് സാദ്യശ്യമുള്ള രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നു.
സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പരംസുന്ദരി’ സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നായിക മലയാളിയായ ചിത്രം മലയാളത്തെ വികൃതമാക്കുന്നു എന്നാണ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍. നായികയുടെ ‘തേക്കപ്പെട്ട സുന്ദരി ദാമോദരന്‍ പിള്ള’ എന്ന പേരും ‘തേങ്ക’യും മുല്ലപ്പൂവുമൊക്കെ കേട്ട മലയാളികളൊന്നടങ്കം പറഞ്ഞത് ഞങ്ങളുടെ മലയാളം ഇങ്ങനെയല്ല എന്നാണ്. വള്ളംകളി, കളരി, മോഹിനിയാട്ടം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങളെല്ലാം കോർത്തിണക്കി പുറത്തിറക്കിയ ട്രെയിലറിനു സമൂഹമാധ്യമങ്ങളിലെല്ലാം വലിയ ട്രോളുകളും ലഭിച്ചു.
എന്നാല്‍ ‘പരംസുന്ദരി’ ടീം ഇത്തരം ട്രോൾ വിഡിയോകള്‍ക്ക് പകർപ്പവകാശ ലംഘനം നൽകി നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഇതിനെതിരെയും സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നു. ‘വിമര്‍ശിക്കാനും പാടില്ലേ’ എന്നാണ് ആളുകൾ ചോദിക്കുന്നത്.
















