ഓഗസ്റ്റ് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, നിരവധി സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നു. ഫഹദ് ഫാസിലിന്‍റെ ‘മാരീസന്‍’, വിജയ് സേതുപതിയുടെ ‘തലൈവന്‍ തലൈവി’, ഷൈന്‍ ടോം ചാക്കോയുടെയുടെ ‘സൂത്രവാക്യം’, വിനയ് ഫോര്‍ട്ടിന്‍റെ ‘പെരുമാനി’ തുടങ്ങീ നിരവധി ചിത്രങ്ങളാണ് ഈ വാരം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഏതൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് സ്‌ട്രീമിംഗ് നടത്തുന്നതെന്ന് നോക്കാം.
മാരീസന്‍
‘മാമന്നന്’ ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് ‘മാരീസന്‍’. ജൂലൈ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ഓഗസ്റ്റ് 22ന് നെറ്റ്‌ഫ്ലിക്‌സിലൂടെ സ്‌ട്രീമിംഗ് തുടങ്ങി. ചിത്രത്തില്‍ അല്‍ഷമേഴ്‌സ് രോഗിയായ കഥാപാത്രത്തെ വടിവേലുവും കള്ളനായി ഫഹദ് ഫാസിലും എത്തുന്നു.
തലൈവന്‍ തലൈവി
നിത്യ മേനനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവന്‍ തലൈവി’. ജൂലൈ 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണിത്. ഓഗസ്‌റ്റ് 22ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഈ റൊമാന്‍റിക് കോമഡി ചിത്രം സ്‌ട്രീമിംഗ് തുടങ്ങി.
കോലാഹലം
വിഷ്‌ണു ബാലകൃഷ്‌ണന്‍, സന്തോഷ് പുത്തന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോലാഹലം’. ഒരു വൃദ്ധന്‍റെ മരണത്തിനും ശവസംസ്‌കാരത്തിനും ഇടയിലുള്ള 16 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഹൃദയസ്‌പര്‍ശിയായ ചിത്രമാണിത്. കോമഡി വിഭാഗത്തിലൊരുങ്ങിയ ചിത്രം ഓഗസറ്റ് 22ന് സണ്‍ എന്‍എക്‌സ്‌ടിയിലൂടെ സ്‌ട്രീമിംഗ് തുടങ്ങി.
പെരുമാനി
വിനയ് ഫോര്‍ട്ടിനെ നായകനാക്കി മജു സംവിധാനം ചെയ്‌ത ചിത്രമാണ് ‘പെരുമാനി’. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രം ഓഗസ്റ്റ് 21ന് സൈന പ്ലേയിലൂടെ ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ഒരു ഫാന്‍റസി ഡ്രാമയായി ഒരുങ്ങിയ ചിത്രത്തില്‍ സണ്ണി വെയ്‌ന്‍, ലുക്ക്‌മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്‌ക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നു. ചിത്രത്തില്‍ വ്യത്യസ്‌ത ഗെറ്റപ്പിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.
സൂത്രവാക്യം
ഷൈന്‍ ടോം ചാക്കോയെ നായകനാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂത്രവാക്യം’. ഒരു ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം ലയണ്‍സ്‌ഗേറ്റ് പ്ലേയിലൂടെ ഓഗസ്‌റ്റ് 21ന് സ്‌ട്രീമിംഗ് ആരംഭിച്ചു. വിന്‍സി അലോഷ്യസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദീപക പറമ്പോളും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
















