താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോൻ വിജയിച്ചത് ഏറെ കനലുകൾ താണ്ടിയാണ്. തെരഞ്ഞടുപ്പിൽ മത്സരിച്ചു എന്നുള്ള ഒറ്റ കാരണത്താൽ പോലീസ് കേസുവരെയുണ്ടായി.
ഇപ്പോഴിതാ ആ ഇലക്ഷൻ സമയത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നു പറയുകയാണ് താരം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഒരു വോട്ടിന് ജയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ഒരു അമ്മ എന്ന നിലയിൽ ഏറെ മാനസിക സംഘർഷത്തിലൂടെ കടന്നു പോയ ദിവസങ്ങളായിരുന്നു അതെന്നും ശ്വേത പറഞ്ഞു. കൊച്ചിയിൽ നടന്ന ഒരു കോൺക്ലേവിലാണ് താരത്തിന്റ വെളിപ്പെടുത്തൽ.
ശ്വേത പറയുന്നു…
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ജയിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഒരു വോട്ടിന് ജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഒട്ടേറെ സമ്മർദ്ദം ഉണ്ടായിരുന്നു, അകത്തു നിന്നും പുറത്തു നിന്നും. പക്ഷേ, 19 വോട്ടിന്റെ ഭൂരിപക്ഷം എന്നെ സന്തോഷിപ്പിച്ചു. എന്നാൽ, എനിക്കെതിരെ വന്ന കേസ് ശരിക്കും ഉലച്ചു. അങ്ങനെയൊരു കേസ് ഇതാദ്യമായാണ്. സുപ്രീം കോടതി അഭിഭാഷകരോടു വരെ ഞാൻ ഉപദേശം തേടി. എല്ലാവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. ഒരു അമ്മ എന്ന നിലയിൽ ഏറെ മാനസിക സംഘർഷത്തിലൂടെ കടന്നു പോയ ദിവസങ്ങളായിരുന്നു അത്. എന്റെ മകൾക്ക് 13 വയസ്സ് ആകുന്നു. അവൾക്ക് ഞാനൊരു ‘ലൂസർ’ ആണെന്ന് തോന്നിപ്പോകുമോ എന്ന് ആശങ്കപ്പെട്ടു. അതുകൊണ്ടാണ് ഞാൻ ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഒക്കെ മാറ്റി വച്ച് ആ പരാതി കൊടുത്ത ആളിന്റെ പിന്നാലെ ചികഞ്ഞു പോകാൻ വരെ ഒരു സമയത്ത് തോന്നി.
content highlight: Swetha Menon AMMA
















