പാലക്കാട് MLA ആയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനകേസുകളും വെളിപ്പെടുത്തലുകളും ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സിനിമാ താരങ്ങളും നേതാക്കളുടെ മക്കളും ട്രാൻസ് വുമണും ഈ പട്ടികയിലുണ്ട്.
ഇപ്പോഴിതാ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഷീലു ഏബ്രഹാം. സ്ത്രീയുടെ സപ്പോർട്ട് ഇല്ലാതെ ഒരു പുരുഷനും ഒരു സ്ത്രീയേയും ചൂഷണം ചെയ്യില്ലെന്നും . സ്ത്രീകൾ അടുക്കളയിൽ തളച്ചിടപെടുന്നതുകൊണ്ടും വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും മാത്രമാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കരുതുന്നില്ലെന്നും നടി പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഷീലുവിന്റെ വാക്കുകളിങ്ങനെ..
പ്രേമം തോന്നിയതിന്റെ പേരിൽ സ്ത്രീക്കും പുരുഷനും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരാൾ മാത്രമാണ് ചെയ്യുന്നതെന്ന് താൻ വിശ്വസിക്കുന്നില്ല. റേപ്പിസ്റ്റുകളായ ആളുകളെ മാറ്റി നിർത്തുക. അത് വ്യത്യസ്തമാണ്. അവരുടെ സൈക്കോ പ്രശ്നമാണ്. കുട്ടികളെ അടക്കം പീഡിപ്പിക്കുന്നവരെ അവർക്ക് ഭയങ്കരമായ സൈക്കിക്ക് പ്രോബ്ലം ഉണ്ട്. അവർ സൈക്കിക്കാണ്. അവർ ക്രമിനൽസാണ്. അവരെ ഞാൻ സൈക്കാട്രിക്ക് പേഷ്യന്റ്സ് എന്നേ വിളിക്കൂ. അതേസമയം ബാക്കിയുള്ള കേസുകൾ ഉണ്ടല്ലോ. സാധാരണ പുരുഷന്മാരായ വളരെ നോർമലായിട്ടുള്ളവർ… അവർ ചൂഷണം ചെയ്യുന്നുവെന്ന് സ്ത്രീകൾ പരാതിപ്പെടാറുണ്ടല്ലോ.
അങ്ങനെയൊന്നും ആരും വന്ന് ചൂഷണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ സൈഡിൽ നിന്നും ഒന്നുകിൽ പോസിറ്റീവായിട്ടുള്ള പ്രവൃത്തിയുണ്ടാകണം. അല്ലെങ്കിൽ എന്തെങ്കിലും കാര്യ സാധ്യത്തിന് വേണ്ടി ബെനിഫിഷലായി ചെയ്യുന്നതാകും. അങ്ങനെ ചെയ്യുന്നുവെങ്കിൽ ചെയ്തോട്ടെ അവർ എഞ്ചോയ് ചെയ്യുന്നതുകൊണ്ടല്ലേ ചെയ്യുന്നത്. പക്ഷെ അത് ചെയ്ത് കഴിഞ്ഞശേഷം ഒന്നും പറയരുത്.
content highlight: Actress Sheelu Abraham
















