തിരുപ്പതിയിൽ ദർശനം നടത്തി താരദമ്പതികളായ നാഗചൈതന്യയും ശോഭിത ധുലിപാലയും. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. വെളുത്ത സിൽക്ക് മുണ്ടും അംഗവസ്ത്രവും ഷർട്ടും ധരിച്ചിരുന്നു, അതേസമയം ശോഭിത ചുവന്ന സിൽക്ക് സാരിയിൽ അതിസുന്ദരിയായി കാണപ്പെട്ടു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ദർശനത്തിനും പ്രാർഥന ചടങ്ങുകൾക്കുംശേഷം ആരാധകരുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇവർ മറന്നില്ല.
കസവു വെള്ള പട്ടു ദോത്തിയും ഷർട്ടും ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ശോഭിത ചുവന്ന പട്ടുസാരിയിൽ അതിമനോഹരിയായി കാണപ്പെട്ടു.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. സംവിധായകൻ ചന്ദു മൊണ്ടേതിയുടെ ‘താൻഡേൽ’ എന്ന ചിത്രത്തിൽ സായ് പല്ലവിക്കൊപ്പം നാഗ ചൈതന്യ അഭിനയിച്ചിരുന്നു. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി രൂപ കളക്ഷൻ നേടി. സുകുമാർ തിരക്കഥയെഴുതി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ‘എൻസി 24’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നാഗ ചൈതന്യ ഇപ്പോൾ .
വ്യത്യസ്ത ഭാഷകളിലായി നിരവധി സിനിമകളുടെയും ഷോകളുടെയും തിരക്കിലാണ് ശോഭിത ധുലിപാല.
















