ഒരു കാലത്ത് മലയാള സിനിമയിൽ അഭിനയ മികവിലൂടെ തന്റേതായ ഇടംനേടിയെടുത്ത താരമാണ് ഭാമ. സജീവമായി സിനിമാലോകത്ത് നിന്നിരുന്ന താരം ഒരു സുപ്രഭാതത്തിലാണ് സിനിമയിൽ നിന്നും വിട്ടു നിന്നത്. വിവാഹത്തെ തുടർന്നാണ് ഈ മാറ്റമെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത് പ്രചരിച്ചിരുന്നെങ്കിലും അതല്ല കാരണമെന്ന് അന്നേ പുറത്ത് വന്നതാണ്.
എന്നാൽ ഇപ്പോഴിതാ സിനിമയിലേക്ക് ഇനി മടങ്ങിയെത്തുമോ എന്നുള്ള ചോദ്യത്തിന് കൃത്യം ഉത്തരം നൽകി രംഗത്ത് വന്നിരിക്കുകയാണ് താരം. സിനിമ ചെയ്യുക എന്നത് എന്റെ ഫസ്റ്റ് പ്രിഫറന്‍സല്ലെന്നും മോളുടെ കാര്യങ്ങളെ ബാധിക്കാത്ത വിധം നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കുമെന്നുമാണ് താരത്തിന്റെ പ്രതികരണം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഭാമ പറയുന്നു…
സത്യം പറഞ്ഞാല്‍ അറിയില്ല. സിനിമ ചെയ്യുക എന്നത് എന്റെ ഫസ്റ്റ് പ്രിഫറന്‍സല്ല. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ്. അത് സിനിമയില്‍ തന്നെയാവണം എന്നില്ല. മോളുടെ കാര്യങ്ങളെ ബാധിക്കാത്ത വിധം നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കും. നമുക്ക് കംഫര്‍ട്ടബിളായ ടീം ആയിരിക്കണമെന്ന് മാത്രം. കഥാപാത്രത്തിന്റെ ദൈര്‍ഘ്യം പോലും പ്രശ്‌നമല്ല. നായികയാവണമെന്ന പിടിവാശിയുമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടാവണം.
content highlight: Actress Bhama
















