സിനിമാപ്രേമികളെ ത്രസിപ്പിക്കുന്ന അനുഭവമാണ് ദൃശ്യം സിനിമ സമ്മാനിച്ചത്. ഒന്നും രണ്ടും ഭാഗങ്ങൾ ഇറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടനെ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്.
ദൃശ്യം 3 ഒരു ത്രില്ലർ ആയിരിക്കില്ലെന്നും എപ്പോഴും പല തരത്തിലുള്ള സിനിമകൾ പ്രേക്ഷകർക്ക് കൊടുക്കുന്നതാണ് നല്ലതെന്നും ജിത്തു പറയുന്നു. എപ്പോഴാണ് ആളുകൾ സിനിമ ലാഗ് ആണ് എന്ന് പറയുന്നത്? എപ്പോഴെങ്കിലും നമ്മൾ സിനിമയിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യുമ്പോൾ ആണ് ലാഗ് എന്ന് പറയുന്നത്. ഒന്നുകിൽ കരയിപ്പിക്കണം, അല്ലെങ്കിൽ സന്തോഷിപ്പിക്കണം, പേടിപ്പിക്കണം, എക്സൈറ്റ് ചെയ്യിക്കണം! ഇതിൽ ഏതെങ്കിലും ഒരു ഇമോഷൻ പ്രേക്ഷകരുടെ മനസ്സിനെ തൊടുമ്പോൾ ആ സിനിമ വിജയിക്കുമെന്നും താരം കൂട്ടിചേർത്തു. കൊച്ചിയിൽ നടന്ന കോൺക്ലേവിലായിരുന്നു പ്രതികരണം.
ജിത്തു ജോസഫ് പറയുന്നു…
ദൃശ്യം 3 ഒരു ത്രില്ലർ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്നെ സംബന്ധിച്ച് വ്യത്യസ്തമായ സിനിമകൾ ചെയ്യണം എന്ന ആഗ്രഹമാണ് ഉള്ളത്. എന്റെ ആദ്യത്തെ സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയായിരുന്നു. അതുകഴിഞ്ഞ് ഞാൻ ചെയ്തത് ‘മമ്മി ആൻഡ് മി’ ആണ്. പിന്നെ ഞാൻ ചെയ്തത് ‘മൈ ബോസ്’ ആണ്.
ബ്രാൻഡഡ് ആകണം എന്ന് താല്പര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ. പക്ഷേ നിർഭാഗ്യവശാൽ ‘മെമ്മറീസ്’ കഴിഞ്ഞ് ‘ദൃശ്യം’ കൂടി വന്നപ്പോൾ ഞാൻ ടാഗ് ചെയ്യപ്പെട്ടു. എല്ലാ സിനിമകളും വരണം. ഒരു സമയത്ത് കോമഡി ജോണറിൽ രണ്ടു സിനിമകൾ ഹിറ്റായാൽ പിന്നെ നിർമാതാക്കൾ കോമഡി സിനിമ ഉണ്ടോ എന്നാകും ചോദിക്കുക. രണ്ടു ത്രില്ലർ ഓടിയാൽ പിന്നെ ത്രില്ലർ ചോദിക്കും. എപ്പോഴും പല തരത്തിലുള്ള സിനിമകൾ പ്രേക്ഷകർക്ക് കൊടുക്കുന്നതാണ് നല്ലത്. തുടർച്ചയായി ത്രില്ലർ വന്നാലും കോമഡി വന്നാലും മടുക്കും. ആൾക്കാരെ മുഷിപ്പിക്കാതെ ആസ്വദിപ്പിച്ചുകൊണ്ടു സിനിമകൾ വന്നാൽ എല്ലാ ഴോണറും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും.
എപ്പോഴാണ് ആളുകൾ സിനിമ ലാഗ് ആണ് എന്ന് പറയുന്നത്? എപ്പോഴെങ്കിലും നമ്മൾ സിനിമയിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യുമ്പോൾ ആണ് ലാഗ് എന്ന് പറയുന്നത്. ഒന്നുകിൽ കരയിപ്പിക്കണം, അല്ലെങ്കിൽ സന്തോഷിപ്പിക്കണം, പേടിപ്പിക്കണം, എക്സൈറ്റ് ചെയ്യിക്കണം! ഇതിൽ ഏതെങ്കിലും ഒരു ഇമോഷൻ പ്രേക്ഷകരുടെ മനസ്സിനെ തൊടുമ്പോൾ ആ സിനിമ വിജയിക്കും. അതിനു ത്രില്ലർ വേണമെന്നൊന്നും ഇല്ല. വ്യാവസായികമായി വിജയിക്കുന്ന സിനിമകൾ എന്നു പറയുന്നത് തിയറ്ററിൽ വരുന്ന പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ ആണ്.
content highlight: Director Jithu Joseph
















