അഭിനയമെന്ന ജോലിയെ കുറിച്ച് തുറന്ന് പറച്ചിലുമായി നടൻ വിനയ് ഫോർട്ട്. ഈ ലോകത്ത് ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് അവരേറ്റവും ഇഷ്ടപ്പെടുന്നൊരു തൊഴിൽ ചെയ്തു ജീവിക്കാൻ പറ്റുന്നത്. ഞങ്ങൾ അഭിനേതാക്കൾ ആ ഒരു ഗ്രൂപ്പാണെന്നാണ് താരത്തിന്റെ പ്രതികരണം.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഒരു സർക്കാർ ജോലിയോ മറ്റോ ആയാൽ നിങ്ങൾക്ക് വേറെയൊരു ഓപ്ഷനില്ലായെന്നും ജോലി കഴിഞ്ഞ് പത്തു നാൽപതു ദിവസത്തിനു ശേഷം അവിടെനിന്നും പോകാമല്ലോ എന്നും താരം കൂട്ടിചേർത്തു.
വിനയ് ഫോർട്ട് പറയുന്നു…
ഈ ലോകത്ത് ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് അവരേറ്റവും ഇഷ്ടപ്പെടുന്നൊരു തൊഴിൽ ചെയ്തു ജീവിക്കാൻ പറ്റുന്നത്. ഞങ്ങൾ അഭിനേതാക്കൾ ആ ഒരു ഗ്രൂപ്പാണ്. ഞങ്ങളുടെ ലക്ഷ്വറി എന്താണെന്നു വച്ചാൽ, ഒരു സിനിമയിൽ ഞങ്ങൾ നൂറിലധികം ആളുകളുമായി ജോലി ചെയ്യുകയാണല്ലോ. അതിൽ ആരോടെങ്കിലും നമുക്ക് അത്ര സ്വരച്ചേർച്ച ഇല്ലെങ്കിൽ പോലും നമുക്ക് പത്തു നാൽപതു ദിവസം കഴിഞ്ഞ് അവിടെനിന്നും പോകാമല്ലോ. ഒരു സർക്കാർ ജോലിയോ മറ്റോ ആയാൽ നിങ്ങൾക്ക് വേറെയൊരു ഓപ്ഷനില്ലല്ലോ.
content highlight: Vinay Fort
















