ജെ.പി. തുമിനാട് രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘സു ഫ്രം സോ’. കെജിഎഫിനും കാന്താരയ്ക്കും ശേഷം കേരളത്തില്‍ ഓളം സൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രം. 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ കന്നഡ ചിത്രം കേരളത്തിന് നിന്ന് മാത്രം നേടിയത് 7.25 കോടി രൂപയാണ്. ചിത്രം ബോക്‌സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.
https://twitter.com/VRFridayMatinee/status/1959095731064905948
ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കന്നഡ ഭാഷയില്‍ എത്തിയിരിക്കുന്ന സിനിമയെ ഒരു മലയാള ചിത്രമെന്ന പോലെയാണ് പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്.
ജെ.പി. തുമിനാട് ആണ് തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനില്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തില്‍ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധര്‍ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
















