തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആയ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ജഗദീഷ്. മാർക്കോയിലെ ടോണി എന്ന കഥാപാത്രമാണ് വഴിത്തിരിവായതെന്നാണ് ജഗദീഷ് പറയുന്നത്.
ആ കഥാപാത്രം ഏൽപിച്ച ഹനീഫ് അദേനിക്ക് നന്ദിയെന്നും ഞാൻ സോഫ്റ്റാണ് ഇമോഷണലാണ് പക്ഷേ ആവശ്യം വന്നാൽ രണ്ട് അടി കൊടുക്കാനും തയ്യാറാണെന്നും ജഗദീഷ് കൂട്ടിചേർത്തു. പുതിയ സിനിമയുടെ പൂജ ചടങ്ങിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
ജഗദീഷ് പറയുന്നു:
എന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയത് മാർക്കോയിലെ ടോണി എന്ന കഥാപാത്രമാണ്. വളരെ കോൺഫിഡന്റ് ആയി എന്നെ ആ കഥാപാത്രം ഏൽപിച്ചത് ഹനീഫ് അദേനിയാണ് അദ്ദേഹത്തിന് നന്ദി. ഇപ്പോൾ കാട്ടാനിൽ പോൾ എനിക്ക് നല്ലൊരു റോൾ തന്നു. ഞാൻ സോഫ്റ്റാണ് ഇമോഷണലാണ് പക്ഷേ ആവശ്യം വന്നാൽ രണ്ട് അടി കൊടുക്കാനും തയ്യാറാണ്.
content highlight: Jagadheesh
















