ഭ്രമയുഗം എന്ന സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രമാണ് ‘ഡീയസ് ഈറേ’. ‘ഡീയസ് ഈറേ’യുടെ ടീസറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. പ്രണവ് മോഹന്‍ലാല്‍ ഒരു വ്യത്യസ്ത കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തിന് u/a സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ഒരു മിനിറ്റ് 47 സെക്കന്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം.
ഒക്ടോബര്‍ 31ന് സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഒരു ചുവന്ന പശ്ചാത്തലത്തില്‍ സോഫയില്‍ കയ്യില്‍ മദ്യക്കുപ്പിയും സിഗററ്റുമായി ഇരിക്കുന്ന പ്രണവിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘ഡീയസ് ഈറേ ‘യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പിആര്‍ഒ: ശബരി.
















