മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സംഗീതിന്റെ സീനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹൃദയം സിനിമയില്‍ പ്രണവ് മോഹന്‍ലിന്റെ കോളറിന് സംഗീത് പിടിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇതുപോലെ ഹൃദയപൂര്‍വ്വം ടീസറില്‍ മോഹന്‍ലാല്‍ സംഗീതിന്റെ കോളറിന് പിടിക്കുന്ന ഒരു സീനും ഉണ്ട്. ഇത് രണ്ടും ചേര്‍ത്തുവെച്ച് ‘നീ എന്റെ മകനെ തൊടുന്നോടാ…’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റുകള്‍ മോഹന്‍ലാല്‍ തനിക്ക് അയച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് സംഗീത് . മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് ഇക്കാര്യം പറഞ്ഞത്.
സംഗീതിന്റെ വാക്കുകള്‍……..
‘ഹൃദയപൂര്‍വം സിനിമയില്‍ ലാലേട്ടന്റെ കാല് പിടിച്ച് പൊക്കുന്നത് സഹായിക്കാന്‍ വേണ്ടിയാണ്. ഹൃദയത്തിലെ പോലെ അല്ല. ഇന്നലെ ലാലേട്ടന്‍ എനിക്ക് വാട്സ്ആപ്പില്‍ ഒരു മെസേജയച്ചു. മുമ്പ് ഇറങ്ങിയ ഒരു ട്രോളായിരുന്നു അയച്ചത്. ഞാന്‍ പ്രണവിനെ ഇടിക്കുന്നതും, ‘എന്റെ പിള്ളേരെ തൊടുന്നോടാ’യെന്നും പറഞ്ഞ് ലാലേട്ടന്‍ എന്റെ കോളറിന് പിടിക്കുന്നതും ആയിരുന്നു ട്രോള്‍. രണ്ടും കൂടെ മിക്‌സ് ചെയ്തുള്ള ട്രോള്‍ ആയിരുന്നു ലാലേട്ടന്‍ അയച്ചത്. ആരോ അദ്ദേഹത്തിന് അയച്ചു കൊടുത്ത ട്രോള്‍ അദ്ദേഹം എനിക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു,’.
അതേസമയം, ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്.
അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.
















