നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലിം ഒരുക്കിയ കോമഡി ഡ്രാമ ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സിനിമ ബോക്‌സ് ഓഫീസിലും വിജയമായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അല്‍ത്താഫ്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ത്താഫിന്റെ പ്രതികരണം.
അല്‍ത്താഫിന്റെ വാക്കുകള്‍…….
‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ഇറങ്ങുന്ന സമയത്ത് ഇത്രയും എക്സ്പോഷറുണ്ടായിരുന്നില്ല. ഒടിടിയ്ക്ക് ഇന്നത്തെ പോലെ റീച്ച് ഉണ്ടായിരുന്നില്ല. ഇതുപോലത്തെ സിനിമകള്‍ അധികം ആരും കണ്ടിട്ടുണ്ടായിരുന്നില്ല. ഡെഡ് പാന്‍ ഹ്യൂമര്‍ എന്ന തരത്തിലുള്ള ഹ്യൂമര്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത കാരണം പോട്ടേ മോളേ എന്ന് പറയേണ്ട സീനില്‍ വേറേ കാര്യം പറയുമ്പോള്‍ എന്തെങ്കിലും പറ്റിയതാണോ, ഈ സംവിധായകന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ തോന്നും. ഇന്നായിരുന്നെങ്കില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കുറച്ച് കൂടി റീച്ച് കിട്ടിയേനെ. പക്ഷെ ആ സിനിമയുടെ ഔട്ട്പുട്ടില്‍ ഞാന്‍ ഹാപ്പിയാണ്. ഞാന്‍ പ്ലാന്‍ ചെയ്തത് തന്നെയാണ് ഞാന്‍ എടുത്തത്’.
അഹാന, ലാല്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ മറ്റു അഭിനേതാക്കള്‍. ജോര്‍ജ് കോര, അല്‍ത്താഫ് സലിം എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ഫഹദ് നായകനായി എത്തുന്ന ഓടും കുതിര ചാടും കുതിരയാണ് ഇനി പുറത്തിറങ്ങാനുള്ള അല്‍ത്താഫ് ചിത്രം. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.
















