ഹൃദയമെന്ന ഒറ്റ ചിത്രം മതി നടി ദർശന രാജേന്ദ്രനെ അടയാളപ്പെടുത്താൻ. മോഹൻലാലിന്റെ മകൻ പ്രണവിനൊപ്പം മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ച്ചവെച്ചത്. എന്നാൽ ഇപ്പോഴിതാ ആരാധകരില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം.
ഏതൊരു പെണ്‍കുട്ടിയുടേയും ഇന്‍സ്റ്റഗ്രാമില്‍ പോലും നല്ല ഉദ്ദേശത്തോടേയും മോശം ഉദ്ദേശത്തോടേയും സമീപിക്കുന്നവരുണ്ടാകുമെന്നും പേടിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പരാമർശിച്ചത്.
ദർശന പറയുന്നു:
സിനിമയിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായ ആര്‍ട്ടിസ്റ്റാണെങ്കില്‍ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരും. എല്ലാദിവസവുമെന്നോളം സംഭവിക്കാറുണ്ട്. ഏതൊരു പെണ്‍കുട്ടിയുടേയും ഇന്‍സ്റ്റഗ്രാമില്‍ പോലും നല്ല ഉദ്ദേശത്തോടേയും മോശം ഉദ്ദേശത്തോടേയും സമീപിക്കുന്നവരുണ്ടാകും. പേടിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സ്റ്റോക്കര്‍ സാഹചര്യമായിരുന്നു. ഒരാള്‍ എല്ലായിടത്തും എത്തും. കുറേക്കാലം ഞാന്‍ കണ്ടില്ല അയാള്‍ അയച്ചിരുന്ന മെസേജുകള്‍. എല്ലാദിവസവും മെസേജുകള്‍ അയക്കും. അത് വായിച്ചാല്‍ ഞങ്ങള്‍ പ്രണയ ബന്ധത്തിലാണെന്ന് തോന്നിപ്പോകും.
content highlight: Actress Darsana
















