സീതാ രാമം, ഹായ് നാനാ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മൃണാള്‍ താക്കൂര്‍. അടുത്തിടെ നടന്‍ ധനുഷുമായി മൃണാള്‍ ഡേറ്റിങ്ങിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളെ കുറിച്ചും മൃണാള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
മൃണാളിന്റെ വാക്കുകള്‍……
‘പ്രണയബന്ധത്തില്‍ വഞ്ചിക്കപ്പെടുമോ എന്നതാണ് തന്റെ ഏറ്റവും വലിയ ഭയം. തന്റെ പാര്‍ട്ണര്‍ക്ക് തന്നോട് മുന്‍പ് തോന്നിയ അതേ പ്രണയം പിന്നീട് തോന്നുന്നില്ലെങ്കില്‍ അത് അവര്‍ തുറന്ന് പറയണം. യഥാര്‍ത്ഥ പ്രണയമാണ് തനിക്ക് ഏറ്റവും പ്രധാനം. ധനുഷുമായുള്ള ബന്ധത്തെക്കുറിച്ചും മൃണാള്‍ നേരത്തെ മനസുതുറന്നിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ധനുഷ് നല്ലൊരു സുഹൃത്താണ്. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ അടുത്തിടെയായി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോള്‍ എനിക്ക് തമാശയായി തോന്നി’.
അതേസമയം, മൃണാള്‍ താക്കൂര്‍ ധനുഷിന്റെ സഹോദരിമാരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കിയിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളിലാണ് മൃണാള്‍ താക്കൂര്‍ ഇപ്പോള്‍ കൂടുതലായി അഭിനയിക്കുന്നത്. ധനുഷ് മുമ്പ് രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു. ശേഷം 2022ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
















