നടി, മോഡല്‍, അവതാരക, ഇന്റീരിയര്‍ ഡിസൈനര്‍, സംരംഭക, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയി താരമാണ് പാര്‍വതി. ഇപ്പോഴിതാ അവതാരകനും, നടനുമായ ഗോവിന്ദ് പത്മസൂര്യക്കൊപ്പമുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണ് പാര്‍വതി. തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. കോളേജ് കാലം മുതല്‍, ജിപിയ്ക്ക് ഒപ്പം പല സമയങ്ങളിലായി പകര്‍ത്തിയ സെല്‍ഫികളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്.
പാര്‍വതിയുടെ വാക്കുകള്‍…..
”ഒരുമിച്ചുള്ള ഒരു സെല്‍ഫി പോലും നഷ്ടപ്പെടുത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കാത്ത ഒരേയൊരു വ്യക്തി. എന്റെ കോളേജ് കാലഘട്ടത്തില്‍ ഒരു വേദി പങ്കിട്ടത് മുതല്‍, നിങ്ങളുടെയെല്ലാം ഒരേയൊരു ജിപിയായി ശ്രദ്ധാകേന്ദ്രമായതുവരെ… അങ്ങനെ പലതും നടന്ന കാലഘട്ടം. ഈ ജീവിത യാത്ര അവിശ്വസനീയമായ ഒന്നായിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും നല്‍കുന്ന പോസിറ്റിവിറ്റിയും പ്രചോദനവും അളവറ്റതാണ്. തിളങ്ങി നില്‍ക്കുന്ന ഒരു താരമാണ് ജിപി. അതോടൊപ്പം ഇപ്പോഴും അതേ എളിമയുള്ളവനും സ്‌നേഹവും കാത്തുസൂക്ഷിക്കുന്ന വ്യക്തി. ഈ സന്തോഷവും പോസിറ്റിവിറ്റിയും എന്നും പ്രസരിപ്പിക്കുക. അടുത്ത ജന്മത്തില്‍ എന്റെ സ്വന്തം സഹോദരനാകട്ടെ എന്ന് ആഗ്രഹിക്കുന്നു,’.
”നീ അടിപൊളിയാണ്, നിന്നെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു”, എന്നാണ് പോസ്റ്റിനു താഴെ ജിപി കമന്റ് ചെയ്തത്.
View this post on Instagram
















