സോഷ്യല്‍ മീഡിയയില്‍ വലിയ ജനശ്രദ്ധ ലഭിച്ച ഇന്‍ഫ്‌ലുവന്‍സറും കോണ്ടെന്റ് ക്രിയേറ്ററുമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം തിരുവനന്തരപുരത്താണ് സൗഭാഗ്യ വെങ്കിടേഷ് താമസിക്കുന്നത്. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതുമായ വീഡിയോകള്‍ അടുത്തിടെയായി സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വളര്‍ത്തു മൃഗങ്ങള്‍ക്ക് അസുഖം വരുന്നത് സഹിക്കാനാകില്ലെന്നും,താന്‍ മാളു എന്നു വിളിച്ചിരുന്ന ആട് അസുഖം വന്നു ചത്തുപോയ കാര്യവും കഴിഞ്ഞ വ്‌ളോഗില്‍ സൗഭാഗ്യ വേദനയോടെ പങ്കുവെയ്ക്കുകയാണ്.
സൗഭാഗ്യ വീഡിയോയില്‍ പറയുന്നു……..
”പെറ്റ്‌സിനെ വളര്‍ത്തുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ട് നമുക്ക് തോന്നുക അവയ്ക്ക് അസുഖം വരുമ്പോഴാണ്… കൊതുക് ഒരു വല്യ വില്ലന്‍ ആണ്. ഞാന്‍ തോറ്റു അടിയറവ് വെച്ചു. വേപ്പെണ്ണ, കുന്തിരിക്കം , കരിയില കത്തിക്കല്‍, പറമ്പ് വൃത്തിയാക്കല്‍ , അങ്ങനെ പലതും ചെയ്തു. ഇനി പുതിയ വെല്ല അറിവ് ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരൂ”.
‘If you have any new knowledge, please tell me, there is nothing left to do’; Saubhagya Venkatesh shares a painful video
വീട്ടുജോലികള്‍ ചെയ്യുന്ന വീഡിയോകള്‍ നിരന്തരം പങ്കുവെയ്ക്കുന്നതിനു പിന്നാലെ എന്തുകൊണ്ട് ഒരു ജോലിക്കാരിയെ വെക്കുന്നില്ല, അത്രക്കും സമ്പന്നരല്ലേ സൗഭാഗ്യയും താര കല്യാണും എന്നാണ് പ്രേക്ഷകരില്‍ ചിലര്‍ ചോദിക്കുന്നത്.
















