ഹൃത്വിക് റോഷൻ, ജൂനിയർ എൻ.ടി.ആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ‘വാർ 2’. പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ, പ്രത്യേകിച്ച് തെലുങ്ക് സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി യാഷ് രാജ് ഫിലിംസ് ചിത്രത്തിന്റെ നിർമ്മാതാവും വിതരണക്കാരനുമായ നാഗ വംശിക്കും പങ്കാളികൾക്കും നഷ്ടപരിഹാരം നൽകുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
യാഷ് രാജ് ഫിലിംസ് സ്ട്രക്ചേർഡ് സെറ്റിൽമെന്റുകളിലൂടെ 22 കോടി രൂപ തിരികെ നൽകുമെന്നാണ് പറയപ്പെടുന്നത്.
തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 100 കോടി രൂപ നേടുമെന്ന് നാഗ വംശി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ നെഗറ്റീവ് റിവ്യൂകളും ഓൺലൈൻ പ്രതികരണങ്ങളും ചിത്രത്തിന്റെ പ്രകടനത്തെ തുടക്കം മുതൽ തന്നെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം ഇക്കാര്യങ്ങളിലൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. 300 – 400 കോടി രൂപയുടെ വമ്പൻ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് വാർ 2.
ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി, അനിൽ കപൂർ, അശുതോഷ് റാണ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഓഗസ്റ്റ് 14നാണ് തിയേറ്ററുകളിലെത്തിയത്.
















