മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ വന്ന വഴിയെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇതെ കുറിച്ച് പറഞ്ഞത്.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍……
‘ഹൃദയപൂര്‍വ്വം എന്ന ടൈറ്റില്‍ ഇട്ടത് മോഹന്‍ലാല്‍ ആണ്. ഞാന്‍ ലാലിന്റെ അടുത്ത് മുന്‍കൂട്ടി കഥപറയാറില്ല അത് ലാലിന് എന്നോടുള്ള ഒരു വിശ്വാസമാണ്. അമാനുഷികനല്ല സാധാരണക്കാരനായ ഒരു ആളാണ് സിനിമയിലെ കഥാപാത്രമെന്ന് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അത് മതിയെന്നും അദ്ദേഹവും പറഞ്ഞു. ഒരിക്കല്‍ എറണാകുളത്ത് വെച്ചൊരു അവാര്‍ഡ് ചടങ്ങ് നടക്കുകയായിരുന്നു. ഞാനും മോഹന്‍ലാലും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിക്കിടയില്‍ മോഹന്‍ലാല്‍ എന്നോട് കഥ ചോദിച്ചു. നിവര്‍ത്തിയില്ലാതെ മോഹന്‍ലാലിന് ഞാന്‍ കഥാപാത്രം എന്താണെന്ന് പറഞ്ഞു കൊടുത്തു. പുള്ളിക്ക് അത് അപ്പോള്‍ തന്നെ ഇഷ്ടമായി. അദ്ദേഹം കുറെ നേരം ഇങ്ങനെ നോക്കിയിരുന്നു. ഞാന്‍ കരുതിയത് സ്റ്റേജിലെ ഡാന്‍സ് കാണുകയാണ് എന്നാണ്. പിന്നീട് എന്റെ തോളില്‍ കയ്യിട്ട് ചെവില്‍ പറഞ്ഞു ‘നമുക്കിതിന് ഹൃദയപൂര്‍വ്വം എന്ന് പേരിട്ടാലോ എന്ന്’. അങ്ങനെയാണ് സിനിമയ്ക്ക് ഈ ടൈറ്റില്‍ വരുന്നത്’.
ചിത്രത്തിന്റെ ബുക്കിംഗ് നാളെ രാവിലെ 10 മണി മുതല്‍ തുടങ്ങുമെന്നാണ് വിവരം. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് എന്നീ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നാളെ മുതല്‍ ചിത്രം ഉണ്ടാകും. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂര്‍വ്വത്തിന്റെ ഷോ ആരംഭിക്കുന്നത്.
















