മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയപൂര്‍വം’ അഡ്വാന്‍സ് ബുക്കിംഗ് തീയതി പുറത്ത്. നാളെ രാവിലെ 10 മണി മുതല്‍ ബുക്കിംഗ് തുടങ്ങുമെന്നാണ് വിവരം. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് എന്നീ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നാളെ മുതല്‍ ചിത്രം ഉണ്ടാകും. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
Bookings for #Hridayapoorvam are opening tomorrow at 10 AM! Get ready to grab your seats.#SathyanAnthikad #AashirvadCinemas #August28 #OnamRelease pic.twitter.com/HkKZy8JKT2
— Mohanlal (@Mohanlal) August 24, 2025
റിപ്പോര്‍ട്ടുകള്‍ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂര്‍വ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാന്‍സ് ഷോകളാണ് ചിത്രത്തിനായി മോഹന്‍ലാല്‍ ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം എന്ന ഫീലാണ് ടീസര്‍ നല്‍കുന്നത്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
















