മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് മഹേഷ് നാരായണന്‍. ഇപ്പോഴിതാ തന്റെ പുതിയ മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ പ്രചോദനം നല്‍കിയത് ഫഹദ് ആണെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മാതൃഭൂമി വാരാന്ത്യപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മഹേഷ് നാരായണന്റെ വാക്കുകള്‍…..
‘ഇപ്പോള്‍ ചെയ്യുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമയുടെ പിന്നില്‍ നല്ല പ്രോത്സാഹനമുണ്ട്. ഫഹദാണ് ഈ സിനിമ ചെയ്യാന്‍ പ്രചോദനം നല്‍കിയത്. മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ മനസില്‍ കണ്ടല്ല സിനിമ പ്ലാന്‍ ചെയ്തത്. എന്നാല്‍, കഥയറിഞ്ഞപ്പോള്‍ ഫഹദാണ് മമ്മൂക്കയോട് ഒക്കെ പറയാന്‍ നിര്‍ദേശിച്ചത്. ഓരോ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്.’
അതേസമയം, മലയാളികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റില്‍ ആക്ഷന്‍ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്.
80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണന്‍ തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം.
















