വിവാദങ്ങൾക്കിടെ ഫേസബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയെ പ്രശംസിച്ചാണ് പോസ്റ്റ്. കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുതെന്നും പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണെന്നും പോസ്റ്റിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ;
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി
















