മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. എന്ന് നിന്റെ മൊയ്ദീന്‍, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി.
Happy Birthday #NisamBasheer #I,Nobody #FirstLook
I, Nobody @PrithviOfficial @Nisambasheer #SameerAbdul#SupriyaMenon@e4echennai @cvsarathi @PrithvirajProd #e4experimentsmovies @E4Emovies @homescreenent @harrisdesom @parvatweets @Hakim_shahjahan @vvipink… pic.twitter.com/DwvtmmJvIz
— POFFACTIO ™ (@Poffactio) August 23, 2025
ഇ4 എന്റര്‍ടൈന്‍മെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കല്‍, ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.
ഹര്‍ഷ്വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
















