ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്ന് ബിഗ് സക്രീനിലെത്തിയ താരമാണ് കരിഷ്മ കപൂര്‍. 1991-ല്‍ ‘പ്രേം ഖൈദി’ എന്ന സിനിമയാണ് കരീഷ്മയുടെ ആദ്യ ചിത്രം. ഇപ്പോഴിതാ ഇന്ന് ബോളിവുഡിലെ താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒന്നും അന്ന് ഉണ്ടായിരുന്നില്ലെന്നും,വസ്ത്രം മാറാനായി കുറ്റിക്കാട്ടില്‍ പോയിട്ടുണ്ടെന്നും വാഷ്റൂമിലേക്ക് പോകാനായി കിലോമീറ്ററുകള്‍ നടന്നിട്ടുണ്ടെന്നും തുറന്ന് പറയുകയാണ് കരീഷ്മ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലേഡീസ് സ്റ്റഡി ഗ്രൂപ്പ് ഇവന്റിലാണ് കരീഷ്മ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഇപ്പോള്‍ വീണ്ടും കരിഷ്മയുടെ ഈ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
കരിഷ്മ കപൂറിന്റെ വാക്കുകള്‍……
‘ഇന്‍ഡസ്ട്രിയില്‍ 32 വര്‍ഷമായി. ഇന്നത്തെ പലര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെയാണ് ഏറ്റവും പ്രശ്നം. റോഡരികിലെ കടകളില്‍ കയറി വസ്ത്രം മാറേണ്ടിവരും. ചിലപ്പോള്‍ അറിയാത്ത ഏതെങ്കിലും വീടിന്റെ വാതിലില്‍ മുട്ടും. എന്നിട്ട് വസ്ത്രം മാറും. ഇതൊന്നുമില്ലെങ്കില്‍, കുറ്റിക്കാടിന് പിന്നില്‍ പോയി വസ്ത്രം മാറേണ്ടിവരും.
വാഷ്റൂമിലേക്ക് പോകണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. അങ്ങനെ പോകുമ്പോള്‍ മുഴുവന്‍ യൂണിറ്റും സംഭവം അറിയുകയും ചെയ്യും. ‘മാഡം ബാത്ത്റൂമിലേക്ക് പോവുകയാണ്’ എന്നവര്‍ പിറുപിറുക്കും. അവിടെ നിന്നും ഒരു സെറ്റില്‍ 35 ട്രെയ്ലറുകളൊക്കെ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന അവസ്ഥയിലെത്തി. ഏറ്റവും പുതിയ ഡിജിറ്റല്‍ മീഡിയ, കലയുടെ വളര്‍ച്ചയും സൗണ്ട് സിസ്റ്റവുമെല്ലാം കണ്ടു’.
















