അമ്മ തെരഞ്ഞെടുപ്പിൽ നടൻ രാജേന്ദ്രൻ വോട്ട് ചെയ്യാനെത്തിയപ്പോൾ അദ്ദേഹത്തെ കണ്ട് പലരും ഞെട്ടിയിരുന്നു. താരം ക്ഷീണാവസ്ഥയിലാണെന്നും ഇപ്പോൾ സിനിമയിൽ സജീവമല്ലെന്നും സംഘടനയിൽ നിന്നും പെൻഷൻ കിട്ടുന്നതു കൊണ്ടായിരിക്കും ജീവിക്കുന്നതെന്നുമാണ് അന്ന് ഉയർന്ന പ്രധാന കമന്റുകൾ. പെൻഷനാണ് വോട്ട് ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു വരെ ആളുകൾ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ഇതിനെല്ലാം മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. ഷുഗർ കുറച്ചു കൂടിയപ്പോൾ ഡോക്ടർമാർ ഭാരം നിയന്ത്രിക്കണമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്ഷീണിച്ചതെന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജേന്ദ്രന്റെ വാക്കുകളിങ്ങനെ:
ഷുഗർ കുറച്ചു കൂടിയപ്പോൾ ഡോക്ടർമാർ ഭാരം നിയന്ത്രിക്കണമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്ഷീണിച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സീരിയലുകൾ നിർമിക്കുന്ന തനിക്ക് എന്തിനാണ് അമ്മയുടെ പെൻഷൻ. ജർമ്മനിയിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ആളുകൾ വിളിക്കുന്നുണ്ട്. ഞാനിത്ര വലിയ ആളാണെന്ന് മനസിലായത് ഇപ്പോഴാണ്. ഡോക്ടർ പറയുന്നത് നമ്മൾ അനുസരിക്കണ്ടേ.
ഷുഗറിന്റെ ചെറിയ ഒരു പ്രശ്നം മാത്രമേയുള്ളൂ. അമ്മ അസോസിയേഷനിൽ നിന്ന് പെൻഷൻ കിട്ടുന്നതു കൊണ്ടാണ് വോട്ട് ചെയ്യാനെത്തിയത് എന്ന തരത്തിൽ കമന്റുകൾ വന്നിരുന്നു, ഞാൻ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡ്യൂസറാണ്. എനിക്ക് എന്തിനാണ് പെൻഷൻ. അമ്മ തെരഞ്ഞെടുപ്പിന് വരാൻ കാരണം ദേവൻ ആണ്. അദ്ദേഹം എന്റെ ബന്ധു കൂടിയാണ്. അത് പലർക്കും അറിയില്ല. ദേവന് വോട്ട് ചെയ്യാൻ വേണ്ടി തന്നെയാണ് ഞാനവിടെ വന്നത്. പിന്നെ ശ്വേതയായാലും കുക്കു പരമേശ്വരനായാലും എല്ലാവരും നമ്മുടെ അടുത്ത സുഹൃത്തുക്കളാണ്.
സിനിമക്കാരുടെ ഇടയിൽ ആളുകൾ പുറത്തു പറയുന്നതു പോലെ യാതൊരു പ്രശ്നങ്ങളുമില്ല. എല്ലാവരും സഹോദരൻമാരെപ്പോലെ ജീവിക്കുന്ന ഒരു സ്ഥലമാണ്. പക്ഷേ അതൊരു ഗ്ലാമറസ് ലോകമായതു കൊണ്ട് എല്ലാവരും കൊട്ടിഘോഷിക്കുന്നു എന്ന് മാത്രം.
content highlight: Actor Rajendran
















