മലയാള സിനിമാലോകത്തെ ഒന്നടങ്കം പ്രയാസത്തിലാക്കിയ സംഭവമാണ് നടൻ മമ്മൂട്ടിയുടെ രോഗാവസ്ഥ. എന്നാൽ പ്രാർഥനകൾ പോലെ രോഗാവസ്ഥ മാറി താരം തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിശ്രമ സമയത്ത് മമ്മൂട്ടി വിചാരപ്പെട്ടിരുന്നത് ലോക – ചാപ്റ്റർ വൺ:ചന്ദ്രയെ കുറിച്ചാണ് തുറന്ന് പറയുകയാണ് രമേശ് പിഷാരടി. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ട്രെയ്ലർ ലോഞ്ചിലാണ് രമേഷ് പിഷാരടി ഇക്കാര്യം വെളിപ്പെടുത്തിയത്.
പിഷാരടിയുടെ വാക്കുകൾ;
സിനിമയുടെ ട്രെയ്ലർ കണ്ട് അത്ഭുതത്തോടെയാണ് നിൽക്കുന്നത്. ദുൽഖറാണ് സിനിമയുടെ നിർമാണം. കോവിഡിന് ശേഷം മമ്മൂക്ക സിനിമ ചെയ്യാതിരുന്നത് ഈ അടുത്ത കാലയളവിലാണ്. അദ്ദേഹത്തിന്റെ ആ വിശ്രമ സമയത്ത് ഏറ്റവും കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളർച്ചയാണ്.
ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങൾ അദ്ദേഹം ചോദിക്കുമായിരുന്നു. നമ്മുക്കിടയിൽ നടക്കുന്ന ആളുകളെ കുറിച്ചും സ്വാഭാവിക കഥ എല്ലാം പറയാൻ പറ്റും. എന്നാൽ ഇത്രയധികം വിഷ്വലുകൾ കുമിഞ്ഞു കൂടുന്ന കാലഘട്ടത്തിൽ എങ്ങനെയാണ് ഒരു പുതിയ കാഴ്ച ഉണ്ടാക്കുക, കഥ ഉണ്ടാക്കുക എന്നെല്ലാം എല്ലാവരും തല പുകഞ്ഞു ആലോച്ചിക്കുന്ന സമയത്ത് തീർത്തും പുതിയൊരു കഥ ഉണ്ടാക്കിയ സംവിധായകൻ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയം ആശംസിക്കുന്നു.
content highlight: Ramesh Pisharody about Mammootty
















