മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് വിദ്യാ ബാലൻ. ലോക സിനിമയുടെ നെറുകയിലാണ് സ്വതസിദ്ധമായ അഭിനയി ശൈലിയിലൂടെ താരമിന്ന് എത്തി ചേർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം സിനിമാനുഭവങ്ങളും താരത്തിനുണ്ട്.
ഇപ്പോഴിതാ ഒരു കണ്ണുനീരിനായി 28 ടേക്കുകളെടുത്തെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിദ്യ. പരിണീത എന്ന ചിത്രത്തിലാണ് സംഭവം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വിദ്യാ ബാലൻ പറയുന്നു:
ഒരിക്കൽ, ഒരു പാട്ടിലെ വരിക്ക് അനുസരിച്ച് ഒരു കണ്ണുനീർത്തുള്ളി കൃത്യസമയത്ത് വീഴ്ത്താൻ വേണ്ടി മാത്രം ഞാൻ 28 ടേക്കുകൾ എടുത്തു. അത്തരത്തിലുള്ള കൃത്യതയാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശം, ഈ കലയിലെ ഓരോ വിശദാംശങ്ങളെയും നിരീക്ഷിക്കാനും ഉൾക്കൊള്ളാനും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചു. അതായിരുന്നു ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹം നൽകിയ സമ്മാനം.
content highlight: Vidhya Balan
















