മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് മഞ്ജു പിള്ള. എന്നാൽ ഈ അടുത്ത് താരം വിവാഹമോചിതയായിരുന്നു. ഇപ്പോഴിതാ ഇതിനെ ചുറ്റിപറ്റി പ്രചരിക്കുന്ന ഗോസിപ്പുകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. ഒരുപാട് ഗോസിപ്പുകൾ തന്നെ പറ്റി ഇറങ്ങുന്നുണ്ടെന്നും, അതൊന്നും കാര്യമാക്കാറില്ലെന്നും ഗോസിപ്പുകൾ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞുവെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
മഞ്ജു പിള്ള പറയുന്നു:
എന്തുവായിത്… ഇതാ ഞാൻ പറയാറുള്ളത്. ഇവന്മാർക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി ഇടാൻ അറിയാവൂ… പണി എടുത്ത് ജീവിക്കാൻ അറിയില്ലല്ലോ. ഇപ്പൊ ഈ പറഞ്ഞതിന്റെ പേരിൽ ഇനിയും എന്നെക്കുറിച്ചു പലതും എഴുതും ഇവര്.
എടൊ… എന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗം കഴിഞ്ഞു. ജീവിതം പകുതിയിൽ കൂടുതൽ ഞാൻ ജീവിച്ചു തീർത്തു കഴിഞ്ഞു… ഇനി ആരെ പേടിക്കാൻ? എന്തിനെ പേടിക്കാൻ? എനിക്ക് ഇപ്പോൾ ഒന്നിനെയും പേടിയില്ല… ഇനി പേടിക്കുന്നത് നാണക്കേടല്ലേ… ഇനി മാക്സിമം പോയാൽ, പണ്ടൊക്കെ ഉള്ള ആളുകൾ 80, 90 വയസ്സ് വരെയൊക്കെ ജീവിക്കുമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു വരികയാണ്. ശ്രദ്ധിച്ചാൽ മനസ്സിലാവും. നമ്മുട ഒക്കെ വയസ്സ് ആവുമ്പോൾ മാക്സിമം 75ൽ കഴിയും. അങ്ങനെ നോക്കിയാൽ, ഏറിപ്പോയാൽ ഇനി പത്ത് – ഇരുപത്തിയഞ്ചു വർഷമേയുള്ളു. അതിലും, ഇനി ഇപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു വണ്ടി തട്ടിയാൽ തീരാവുന്ന കേസേയുള്ളു. അത് കൊണ്ട്, ഇനിയുള്ള ജീവിതം കണ്ടവർക്ക് വേണ്ടി തല പുകയ്ക്കാതെ, നമ്മുടെ ജീവിതം നമ്മൾ സന്തോഷമായിട്ട് ജീവിച്ചു തീർക്കുക എന്നേയുള്ളു. എന്റെ അച്ഛനെയും അമ്മയെയും മകളെയും അല്ലാതെ ആരെയും എനിക്ക് നോക്കേണ്ട കാര്യമില്ല.
ഞാൻ ആരുടേയും ചിലവിൽ അല്ല ജീവിക്കുന്നത്. രാവും പകലും നല്ല കഷ്ടപ്പെട്ട് ജോലി ചെയ്ത് കാശുണ്ടാക്കിയാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ ഇങ്ങനെ അസഭ്യങ്ങൾ വന്ന് കമന്റ് ചെയ്യുന്നവർ മാത്രമല്ല, തന്നെ ഏറെ സ്നേഹിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരുപാട് നല്ല സുഹൃത്തുക്കളും സൈബർ ഇടത്തിൽ തനിക്ക് ഉണ്ടെന്നും നടി കൂട്ടിച്ചേർത്തു.
content highlight: Manju Pilla
















