മലയാളികളുടെ യുവതാരനിരയിൽ ഒന്നമനാണ് നടൻ നസ്ലെൻ. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തിയ താരം ഇന്ന് ലോക പ്രശസ്തനാണ്. ഇപ്പോഴിതാ താരത്തിന്റെ അഭിനയത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് പ്രിയദര്ശന്. നിഷ്കളങ്കത തോന്നിയ നടനാണ് നസ്ലെനെന്നും താരം എന്റെ ഫേവറിറ്റ് ആക്ടറാണെന്നുമാണ് പ്രീയദർശന്റെ പ്രതികരണം. പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് പ്രിയദര്ശന് ഇക്കാര്യം പരാമര്‍ശിച്ചത്.
പ്രീയദർശൻ പറയുന്നു;
നസ്ലെന് എന്റെ ഫേവറിറ്റ് ആക്ടറാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ കമലഹാസന്റെ വിഷ്ണു വിജയം എന്ന സിനിമയെല്ലാം കാണുന്ന സമയത്ത് കമല്‍ ഹാസനെ പോലെ ഒരു നടനെ കണ്ടിട്ടില്ല. നിഷ്കളങ്കത ഉണ്ടെങ്കിലും ഭയങ്കര കള്ളത്തരമാണെന്ന് നമുക്ക് തോന്നില്ല, അതേ സാധനം രണ്ടാമതിറങ്ങിയിരിക്കുയാണ്, നസ്ലെന് ആയിട്ട്. അത്രയും നിഷ്കളങ്കത തോന്നിയ നടനാണ് നസ്ലെന്. ഒരു കള്ളനാണവന്‍.
content highlight: Director Priyadharshan
















