കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആശകള്‍ ആയിരം. നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ലൂവന്‍സറുമായ ഇഷാനി കൃഷ്ണ ആണ് കാളിദാസ് ജയറാമിന്റെ നായികയായി എത്തുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം വണ്ണില്‍ ഇഷാനി അഭിനയിച്ചിരുന്നു. അതായിരുന്നു ഇഷാനിയുടെ ആദ്യ ചിത്രം. വണ്‍ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള എടുത്താണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. നല്ല ഓഫറുകള്‍ ലഭിക്കാതിരുന്നതിനാലാണ് ഇത്രയും നാള്‍ സിനിമ ചെയ്യാതിരുന്നതെന്ന് ഇഷാനി പറഞ്ഞു. പൂജാ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടിയുടെ പ്രതികരണം.
ഇഷാനി കൃഷ്ണയുടെ പ്രതികരണം…..
‘കുറച്ച് ഓഫറുകള്‍ എനിക്ക് ആ സിനിമയ്ക്ക് ശേഷം വന്നിരുന്നു. പക്ഷെ അന്ന് ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. പഠിത്തം കഴിയാന്‍ വേണ്ടി കാത്തിരുന്നു. ഞാന്‍ വിചാരിച്ച നല്ല ഓഫാറുകള്‍ വന്നില്ല അതുകൊണ്ടാണ് എടുക്കാതിരുന്നത്. ഇപ്പോള്‍ നല്ലൊരു ഓഫര്‍ വന്നപ്പോള്‍ ഞാന്‍ എടുത്തു. എന്തെങ്കിലും ചെയ്യേണ്ട എന്ന തീരുമാനം ഉണ്ടായിരുന്നു, നല്ലതായത് കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തത്,’.
അതേസമയം, 2018 എന്ന ഇന്‍ഡിസ്ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. ഷാജി കുമാര്‍ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകന്‍ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ആശ ശരത്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഷഫീഖ് വി ബി എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനല്‍ ദേവ് ആണ്. ആശകള്‍ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസേഴ്സ് : ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : കൃഷ്ണമൂര്‍ത്തി, പ്രോജക്റ്റ് ഡിസൈനര്‍ : ബാദുഷാ.എന്‍.എം, എഡിറ്റര്‍ : ഷഫീഖ് പി വി, ആര്‍ട്ട് : നിമേഷ് താനൂര്‍, കോസ്റ്റ്യൂം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
















