അര്‍ജുന്‍ അശോകനെ നായകനാക്കി അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് തലവര. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറില്‍ തന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷം അതിഗംഭീരമായി അര്‍ജുന്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ തന്റെ ജന്മദിനത്തില്‍ തലവരയെ കുറിച്ച് അര്‍ജുന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
അര്‍ജുന്‍ അശോകന്റെ വാക്കുകള്‍………
‘എന്റെ പിറന്നാളിന് കിട്ടിയതില്‍ ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് തലവര, എന്റെ കസിന്‍സ് പോലും എന്റെ ഒരു പടം കണ്ടിട്ടും ഇതുപോലെ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടില്ല’.
സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന അവസരത്തിലാണ് അര്‍ജുന്‍ ഇത് പറഞ്ഞിരിക്കുന്നത്.
View this post on Instagram
മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളില്‍ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ‘പാണ്ട’ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയിരിക്കുന്നത്.
അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുല്‍ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.
















