കല്യാണി പ്രിയദര്ശന്, നസ്ലെന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് കഴിഞ്ഞ ദിവസമാണ് അണിയറപ്രവത്തകര്‍ പുറത്തു വിട്ടത്. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിക്ക് വിജയം ആശംസിച്ചിരിക്കുകയാണ് സംവിധായകന് നഹാസ് ഹിദായത്.
നഹാസിന്റെ വാക്കുകള്‍……
‘ലോക കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്, സിനിമയുടെ സംവിധായകന് ഡൊമിനിക് എന്റെ അടുത്ത സുഹൃത്താണ്. ഈ കഥ പറയുമ്പോള്‍ ഇത് എങ്ങനെ സിനിമായാകും എന്ന് മാറി നിന്ന് ചര്‍ച്ച ചെയ്തിരുന്നു. അത്ര സിമ്പിള്‍ അല്ലാത്തൊരു സിനിമയാണിത്. വണ്‍ ലൈന്‍ മാത്രമായിരുന്നു കേട്ടിരുന്നത്. അത് വെച്ചാണ് ചിന്തിച്ചത്. പക്ഷെ ട്രെയ്ലര് കണ്ടപ്പോള്‍ ഞെട്ടി പോയി. മലയാള സിനിമയുടെ കോണ്ടെന്റ് സൂപ്പര്‍ ആണെന്ന് പറയുണ്ടെങ്കിലും അതിന്റെ സ്കയിലിനെക്കുറിച്ച് വളരെ കുറച്ചാണ് പറയാറുള്ളത്. നല്ലൊരു കൊണ്ടെന്റും സ്കെയിലും ചേര്‍ന്നാല്‍ എന്താകുമെന്നത് ലോകയുടെ ട്രെയ്ലര് കണ്ടപ്പോള്‍ മനസിലായി.
ഈ സിനിമ നന്നായി ഓടേണ്ടത് എന്റെ കൂടെ ആവശ്യമാണ്. സിനിമ നന്നായി ഓടിയാല്‍ നമ്മുടെ പടത്തിന്റെ ബജറ്റ് കൂട്ടി തരാം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു സിനിമ ഗംഭീര ഹിറ്റാകട്ടെ എന്ന്. പ്രിയന് സാറിന്റെ സിനിമകളാണ് എന്നെ പോലുള്ളവര്‍ക്ക് സിനിമയിലേക്ക് വരാന്‍ നിമിത്തം ആയിട്ടുള്ളത്’.
അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും മലയത്തില്‍ എത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത്. നഹാസ് ഹിദായത്തിന്റെ കഥയില്‍ സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മായേല്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
















