അടുത്തിടെയാണ് ഇന്‍ഫ്‌ളുവന്‍സറും സംരംഭകയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്‌ളോഗും നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുഞ്ഞിന്റെ നൂലൂകെട്ടല്‍ ദിവസം ഫെയ്‌സ് റീവില്‍ ഉണ്ടാകുമെന്ന് ആരാധകരില്‍ ചിലര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാള്‍ പ്രത്യേകതയുള്ള മറ്റൊരു ദിവസം ഓമിയുടെ മുഖം എല്ലാവരെയും കാണിക്കും എന്നാണ് ദിയ പറഞ്ഞിരുന്നത്. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം എപ്പോഴാണ് കാണിക്കുക എന്ന ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം വ്‌ളോഗിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ദിയ.
ദിയയുടെ പറഞ്ഞതിങ്ങനെ……
‘കുഞ്ഞിന്റെ മുഖം കാണിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. സെപ്റ്റംബര്‍ അഞ്ചാം തീയതി കുഞ്ഞിന്റെ മുഖം കാണിക്കും’.
അതേസമയം എന്തുകൊണ്ടാണ് സെപ്റ്റംബര്‍ അഞ്ചിന് മുഖം റിവീല്‍ ചെയ്യുന്നതെന്ന് ദിയ വ്യക്തമാക്കിയിട്ടുമില്ല. എന്നാല്‍ അന്ന് ദിയയുടെയും അശ്വിന്റെയും ഒന്നാം വിവാഹ വാര്‍ഷിക ദിനമാണ് എന്നാണ് ഫോളോവേഴ്‌സ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരിക്കുന്നു എന്നാണ് നിരവധി പേര്‍ കമന്റ് ബോക്‌സില്‍ കുറിക്കുന്നത്. വെയിറ്റിങ് ഫോര്‍ സെപ്റ്റംബര്‍ 5 എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
















