മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മാലാ പാര്‍വതി. അഭിനയത്തിന് പുറമെ വിവിധ കാര്യങ്ങളില്‍ തന്റേതായ നിലപാടുകള്‍ ഉറക്കെ പറയാന്‍ മടി കാണിക്കാത്ത ആളുകൂടിയാണ് മാലാ പാര്‍വതി. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. സൈമ അവാര്‍ഡ് 2025 നോമിനോഷന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാലാ പാര്‍വതി.
അടിപൊളി പാര്‍ട്ടി വെയര്‍ ലുക്കില്‍,വെള്ള നിറത്തിലുള്ള സൈറ്റിലിഷ് ഗൗണ്‍ ധരിച്ചാണ് മാലാ പാര്‍വതി പാര്‍ട്ടിക്ക് എത്തിയത്. ഗൗണിനൊപ്പം ഹെവിയും എന്നാല്‍ വസ്ത്രത്തിന് ഇണങ്ങുന്ന തരത്തില്‍, സില്‍വര്‍ നിറത്തിലുള്ള ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. മുത്തുകള്‍ പിടിപ്പിച്ച റൗണ്ട് ക്ലച്ച് ബാഗും ഔട്ട് ഫിറ്റിന്റെ ഭാഗമാണ്. പനമ്പള്ളി നഗറിലുള്ള സാള്‍ട്ട് സ്റ്റുഡിയോ ആണ് മാലാ പാര്‍വതിയുടെ ഈ പുത്തന്‍ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
സൈമ അവാര്‍ഡിന് നോമിനേഷന് ലഭിച്ചവര്‍ക്ക് എല്ലാം ഒരു പാര്‍ട്ടി ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, സാധാരണ പോലെ സാരി ഒക്കെ, റെഡി ആക്കി. ഇന്നലെ കാലത്ത്, അറിയുന്നു സാരി പാടില്ലാന്ന്. പെട്ടു! ഒടുവില്‍ സാര്‍ട്ട് സ്റ്റുഡിയോ ഒരു മാജിക് തീര്‍ത്തു’, എന്നാണ് സ്റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവച്ച് മാലാ പാര്‍വതി കുറിച്ചത്.
View this post on Instagram
സൈമ അവാര്‍ഡില്‍ മുറ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നോമിനേഷനാണ് മാലാ പാര്‍വതിക്ക് ലഭിച്ചത്.
















