പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ അറിയിച്ചു. നോര്‍ക്ക കെയര്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇന്ത്യയിലെ 10,000-ത്തോളം ആശുപത്രികളില്‍ ചികിത്സ നേടാനാകും.
വിവിധ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാല്‍ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതി.
കേരളത്തില്‍ മാത്രം 410 ആശുപത്രികള്‍ നോർക്ക ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണ്. നോര്‍ക്ക കെയറിലേക്കുള്ള രജിസ്‌ട്രേഷന്‍ അടുത്തമാസം 22 മുതൽ ആരംഭിക്കും. നോര്‍ക്ക പ്രതിനിധികള്‍ ദുബായിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഒക്ടോബര്‍ 21 വരെ പദ്ധതിയിൽ അംഗങ്ങളാകാം. ഇതിനായി നോര്‍ക്ക കെയര്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന ദിവസം മുതല്‍ ഇത് പ്ലേ സ്റ്റേറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
















