മലയാള സിനിമയിൽ വളരെ പെട്ടെന്ന് വളർന്നു വന്ന താരമാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസനെ പോലെ തന്നെ ഏതു റോളും കൈകാര്യം ചെയ്യാനുള്ള ഫുൾപാക്ക് ഓപ്ഷനാണ് താരം. ഇപ്പോഴിതാ താരം കുടുംബജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
എലിസബത്തിനെ പരിചയപ്പെട്ടത് ഒരു ചെറിയ തരികിട ഒപ്പിച്ചിട്ടാണെന്നും ഞങ്ങൾ അവളെ റാഗ് ചെയ്തു, അങ്ങനെയാണ് എലിയെ ആദ്യം പരിചയപ്പെടുന്നതെന്നുമാണ് ബേസിൽ പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ പ്രതികരണം.
ബേസിൽ പറയുന്നു:
ഞങ്ങൾ അവളെ റാഗ് ചെയ്തു, അങ്ങനെയാണ് എലിയെ ആദ്യം പരിചയപ്പെടുന്നത്. ഞാൻ ഇങ്ങനെ എന്റെ കൂട്ടുകാരുമായിട്ട് പ്ലാൻ ചെയ്തു. അവരോട് പറഞ്ഞു: “നിങ്ങൾ പോയി റാഗ് ചെയ്യുന്നു, അപ്പോൾ ഞാൻ വരുന്നു,” എന്ന്. അങ്ങനെ ഇവർ എല്ലാവരും പോകുന്നു, അവളോട് സംസാരിക്കുന്നു: “എലിസബത്ത് അല്ലെ? വീട് എവിടെയാ?,” അങ്ങനെയങ്ങനെ ഓരോന്നൊക്കെ ചോദിച്ചോണ്ട് ഇരിക്കുന്നു. അപ്പോൾ ഞാൻ വരുന്നു. എന്നിട്ട് പറയുന്നു: “എടാ, അതേ… നമ്മുടെ കൊച്ചാണ്. അപ്പോൾ അവന്മാർ (കൂട്ടുകാർ) കറക്റ്റ് ആയി പ്ലാൻ ചെയ്തത് പോലെ തന്നെ, “ഓ ഓക്കേ ഓക്കേ,” എന്ന് പറഞ്ഞു കൊണ്ട് മാറുന്നു. അന്നായിരുന്നു ഞാൻ ആദ്യമായിട്ട് എലിയോട് സംസാരിച്ചത്. അവൾ എന്നും എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ട് ആയിരുന്നു. ഈ സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു കൂട്ടുകാരി.
അവളുടെ ബർത്ത്ഡേയ്ക്ക് ഒരു ഗിഫ്റ്റ് ഒക്കെ ബാഗിൽ ഒളിപ്പിച്ചു വച്ചു കൊടുത്തു. ബർത്ത്ഡേയുടെ അന്ന് അവൾ വീട്ടിൽ പോയി, രാത്രി ബാഗ് എടുത്തപ്പോൾ ദേ ഇരിക്കുന്നു, ഒരു ഗിഫ്റ്റ്. അത് തുറന്നപ്പോൾ ‘ഹാപ്പി ബർത്ത്ഡേ’ എന്നൊക്കെ എഴുതിയിട്ടുണ്ടായിരുന്നു – ആ ഗിഫ്റ്റ് എന്തായിരുന്നെന്ന് ഇപ്പോൾ എനിക്ക് ഓർമയില്ല, ചെറിയ എന്തൊരു സാധനം ആയിരുന്നു. അപ്പോൾ ഇവൾ, ഏഹ്… ഇയാൾ എന്തിനാ എനിക്ക് ഗിഫ്റ്റ് ഒക്കെ തരുന്നത് എന്ന് ആലോചിച്ചു. പിന്നെ അവൾക്ക് മനസ്സിലായി, എന്റെ ഉദ്ദേശം എന്താണെന്ന്. പിറ്റേന്ന് വന്ന്.
content highlight: Basil Joseph
















