രാഷ്ട്രീയത്തില്‍ സ്ത്രീ പീഡനങ്ങളും പീഡിതരുടെ കഥ പറച്ചിലുമെല്ലാം സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. ഇത് പരസ്യമായ രഹസ്യവുമാണ്. എന്നാല്‍, എപ്പോഴാണോ ഇത്തരം അപസര്‍പ്പ കഥകള്‍ ജനങ്ങളിലേക്ക് എത്തുന്നത്, അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് വിശ്വാസ യോഗ്യമല്ലാത്ത ഒന്നായി മാറുന്നു. രാഷ്ട്രീയക്കാരില്‍ ആരാണ് നല്ലവരെന്ന് കണ്ടെത്താന്‍ പ്രയാസമായിപ്പോകും. സൂര്യനെല്ലിക്കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോട് ഒരു അപ്പൂപ്പന്റെ വാത്സല്യത്തോടെ പെരുമാറിയ ഒരു രാഷ്ട്രീയക്കാരനെ കേരളം കണ്ടിട്ടുണ്ട് വി.എസ്. അച്യുതാനന്ദനിലൂടെ. സോളാര്‍ കേസുമായി ബന്ധപ്പെട്ട യുവതിയെ വെച്ച് മുന്‍ മുഖ്യമന്ത്രിയുടെ പേരില്‍ ലൈംഗീകാപവാദം പ്രചരിപ്പിച്ചതും കേരളം കണ്ടതാണ്.
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ യുവതി, തന്നെ പ്രലോഭിപ്പിച്ച് രാഷ്ട്രീയ വഴികളിലൂടെ തന്റെ മാനം കവര്‍ന്നവരുടെ പേരുകള്‍ ധൈര്യപൂര്‍വ്വം വിളിച്ചു പറഞ്ഞതും കേരളം കേട്ടതാണ്. ഇതിനു മുമ്പും പിന്‍പും നിരവധി ലൈംഗിക വൈകൃത സ്വഭാവമുള്ള നേതാക്കളുടെ ഫോണ്‍വിളികളും, നേരിട്ടുള്ള പീഡന ശ്രമങ്ങളുമൊക്കെ പുറത്തു വന്നിട്ടുണ്ട്. അതെല്ലാം പാര്‍ട്ടിക്കമ്മിറ്റിയും, ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെയുമൊക്കെ കുഴിച്ചു മൂടപ്പെടുകയും ചെയിട്ടുണ്ട്. ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ലൈംഗിക ദാരിദ്ര്യം പിടിച്ച രാഷ്ട്രീയ നേതാക്കളുള്ള കേരളത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അവസാനത്തെ സംഭവമാണെന്ന് കരുതുക വയ്യ.
ഇനിയും പുറത്തു വരാനിരിക്കുന്നത് ഇതിലും വലിയ സ്ത്രീ പീഡനങ്ങളും, വ്യഭിചാര വാര്‍ത്തകളുമായിരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. കാരണം,കുഞ്ഞിലിക്കുട്ടിയുടെ ഐസ് സ്‌ക്രീം കേസും, എം. വിന്‍സെന്റിന്റെ ലൈംഗിക കേസും, ജോസ് തെറ്റയിലിന്റെ ചിന്നവീട് വീഡിയോയും, എ.കെ. ശശീന്ദ്രന്റെ പൂച്ചക്കുട്ടിയും, കടകംപള്ളി സുരേന്ദ്രന്റെ മഴക്കോട്ട് ഫോണ്‍വിളിയും, ഗണേഷ് കുമാറിന്റെ പരസ്ത്രീബന്ധവും, പി. ശശിയുടെ സ്ത്രീകളെ കറക്കലും, ഗോപി കോട്ടമുറിക്കലിന്റെ പാര്‍ട്ടി ഓഫീസിലെ ലീലാ വിലാസങ്ങളും, പി.കെ. ശശിയുടെ യുവജന നേതാവിനോടുള്ള ആസക്തിയുമെല്ലാം നാട്ടില്‍ പാട്ടായ വിഷയങ്ങളാണ്. ചക്കരക്കുടത്തില്‍ തലയിട്ട പൂച്ചയെപ്പോലെ ഇവരെല്ലാം ഇപ്പോഴും രാഷ്ട്രീയത്തില്‍ തന്നെയുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ചൂടുള്ള പുതിയ വിഷയങ്ങള്‍ കത്തിച്ചു നിര്‍ത്തുക എന്നതാണ് ട്രെന്റ്. ന്യൂജെന്‍ തട്ടുപൊളിപ്പന്‍ പിള്ളാരുടെ സ്റ്റൈലിലേക്ക് രാഷ്ട്രീയക്കാരും ഇറങ്ങി എന്നതാണ് വസ്തുത. AI സാങ്കേതിക വിദ്യ ഒഴിച്ച്, സോഷ്യല്‍ മീഡിയകളിലെ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ചാണ് പ്രചാരണവും ആക്രമണവും നടക്കുന്നത്. ഏതു വഴിക്കൊക്കെ വെട്ട് വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതാണ് രാഹുല്‍ മാങ്കൂട്ടത്തിന് കിട്ടിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കമായ തുറന്നു പറച്ചിലിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലെന്ന യുവ രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയ ഭാവിപോലും നിശ്ചലമായിരിക്കുന്നു. ഇനിയും പെണ്‍കുട്ടികള്‍ വെലിപ്പെടുത്താനുണ്ട് എന്നു പറയുമ്പോള്‍ പോലും ഭയം തോന്നുന്നത്, നാളെ കേരളത്തിന്റെ ഭാവി നിശ്ചയിക്കേണ്ട നേതാക്കളാവുന്നവരാണ് ഇവര്‍ എന്നതു കൊണ്ടാണ്.
ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ ആരോപണങ്ങളുമായി രംഗത്തു വന്നാല്‍ത്തന്നെ ആ രാഷ്ട്രീയക്കാരന്റെ സ്വഭാവ ദൂഷ്യം എന്താണെന്ന് വ്യക്തമാകും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചിരിക്കുന്നത്. പിന്നീടുണ്ടായ വെലിപ്പെടുത്തലുകള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായെന്നും, ആ ഗര്‍ഭം അളസിപ്പിക്കണമെന്നും പറയുന്നതു വരെ എത്തി. ഇവിടെ നിന്നും ഒരുപടി കടന്ന് ട്രാന്‍സ് ജെന്റര്‍ വുമണിനെ റേപ്പ് ചെയ്യണമെന്നും പറയുന്നിടത്താണ് രാഹുലിനെ കെട്ടിയിട്ടത്. ഇത് പൊളിച്ചെന്ന വാദം ഉയര്‍ത്തി രാഹുല്‍ വന്നെങ്കിലും പാര്‍ട്ടി കരുതി വെച്ചിരുന്നത് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഷനാണ്. അപ്പോള്‍ ആരുടെ വാദമാണ് പൊളിഞ്ഞതെന്ന് അവിടെയും വ്യക്തമായി.
ഇനി രാഹുലിന് പിടിവള്ളിയായുള്ളത് പാലക്കാട് നിയോജകമണ്ഡലമാമ്. എം.എല്‍.എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നുണ്ട്. പക്ഷെ, രാഹുല്‍ സ്വന്തം ഇഷ്ടപ്രകാരം അതും രാജിവെച്ചാല്‍ പാര്‍ട്ടിക്ക സന്തോഷം എന്നല്ലാതെ മറ്റെന്താണ്. സ്ത്രീ പീഡന വിഷയത്തില്‍ മറ്രു പാര്‍ട്ടികളോ, നേതാക്കളോ ചെയ്യാത്ത കാര്യമാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് അവകാശപ്പെടാനും കഴിയും. ഇതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം കാരണക്കാരായ പെണ്ണുങ്ങള്‍ എവിടെയാണെന്നു പോരും ആര്‍ക്കും നിശ്ചയമില്ല. എത്ര പെണ്ണുങ്ങളാണ് രാഹുലിന്റെ പേരില്‍ പരാതി നല്‍കിയിരിക്കുന്നത്. ലൈംഗികാരോപണം ഉന്നയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. ചാറ്റ് ചെയ്ത് ചീറ്റിംഗ് നടത്തിയെന്ന് വെലിപ്പെടുത്തിയിരിക്കുന്നത്.
പൊതുപ്രവര്‍ത്തകനായ പി.എം സുനില്‍ ലൈംഗികാതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഗര്‍ഭഛിത്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ കൊലപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തുന്നത് സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും പി എം സുനില്‍ പരാതിയില്‍ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്ന നിര്‍ബന്ധിത ഗര്‍ഭഛിത്രത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണം എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
കൂടാതെ പെണ്‍കുട്ടി ഗര്‍ഭഛിത്രത്തിന് തയ്യാറായില്ലെങ്കില്‍ അപായപ്പെടുത്തുമെന്നും ശബ്ദ സംഭാഷണത്തില്‍ പറയുന്നുണ്ട്. അതേസമയം, കെപിസിസി നേതൃത്വത്തിന് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തില്‍ അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ. അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. പാര്‍ട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉള്‍പ്പെടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇനി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മുന്നോട്ടുപോകാനാണ് യൂത്ത് കോണ്‍ഗ്രസിന് കെപിസിസി നല്‍കുന്ന ഉപദേശം.
അതേസമയം വി.ഡി സതീശനും ഷാഫി പറമ്പിലുമുള്‍പ്പെടെയുള്ളവര്‍ രാഹുലിന് ഇപ്പോഴും പ്രതിരോധം തീര്‍ക്കുകയാണ്. രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്തത്. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദുകൃഷ്ണ, ഉമ തോമസ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ രാഹുലിനെ വിമര്‍ശിച്ചു. ഉമാ തോമസ് അടക്കമുള്ളവരെ കോണ്‍ഗ്രസുകാര്‍ സമൂഹമാധ്യമത്തില്‍ നീചമായി ആക്രമിക്കുകയാണ്. രാഹുല്‍ രാഷ്ട്രീയത്തില്‍നിന്നുതന്നെ മാറിനില്‍ക്കണമെന്നായിരുന്നു ഷാനിമോളുടെ പ്രതികരണം. ഉടനടി രാജി വെക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
CONTENT HIGH LIGHTS; Who are the women who locked Rahul Mangkootatil?: How many women did he have sex with, have sexually explicit chats with, and then cheat on?
















