രാഹുൽ മാങ്കൂട്ടത്തിൽ വളർന്നത് കഴിവും കൊണ്ടാണെന്നു, തളർന്നത് കൈയ്യിലിരിപ്പുകൊണ്ടും മാത്രമാണെന്ന് കോൺഗ്രസ് അനുഭാവിയും സംവിധായകനുമായ അഖിൽ മാരാർ. പാലാക്കാട് എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അഖിൽ മാരാർ. രാഹുലിനെതിരെ മുൻപ് പരാതികൾ തന്റെ പക്കലും വന്നിരുന്നെന്നും എന്നാൽ അതിൽ വാസ്തവം എത്രമാത്രം ഉണ്ടെന്ന് അറിയാത്തതിനാലാണ് പ്രതികരിക്കാഞ്ഞതെന്നും താരം പറയുന്നു. ഫേസ്ബുക്ക് ലൈവിലായിരുന്നു അഖിൽ മാരാരുടെ പ്രതികരണം.
അഖിൽ പറയുന്നു:
രാഹുലിനെതിരെ മുൻപ് പരാതികൾ എന്റെ പക്കലും വന്നിരുന്നു. വിവാദവും വാസ്തവും അറിയാത്തതിനാലാണ് പ്രതികരിക്കാഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ വളർന്നത് കഴിവും കൊണ്ടാണെന്നു തളർന്നത് കൈയ്യിലിരിപ്പുകൊണ്ടും മാത്രവുമാണ്. പണിയെടുത്തു വളർന്നു വന്ന അർഹരായ പലരെയും തഴഞ്ഞാണ് രാഹുലിന് സ്ഥാനമാനങ്ങൾ ലഭിച്ചത്. എനിക്കു തന്നെ പലരെയും പേഴ്സണലി അറിയാം.
ഇത്രമാത്രം ഒരു പാർട്ടിയെ അയാളെ സഹായിച്ചപ്പോൾ മാന്യതയും മര്യാദയും കാണിക്കണമായിരുന്നു. ഇത്തരം വിഷയങ്ങളിൽ സ്ത്രീകൾക്കൊപ്പം എന്നതിനെക്കാൾ സത്യത്തിനൊപ്പം നിൽക്കുക എന്നതാണ് എന്റെ രാഷ്ട്രീയം. അതിനൊപ്പം തന്നെ എല്ലാകാലവും ഞാൻ നിൽക്കും. രാഹുലിന്റേത് മാനസികരോഗമാണ്. എംഎൽഎ പോലുമാകാത്ത യഥാർഥ രാഷ്ട്രീയക്കാരെ കണ്ടുപഠിക്കണം. വിഷയത്തിൽ മാതൃകാപരമായി പ്രതികരിച്ച കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിക്കുന്നു.
content highlight: Akhil Marar
















