മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലര്‍ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഹൃദയപൂര്‍വത്തിന്റെ ട്രെയ്ലര്‍ പുറത്തുവരും. നേരത്തെ സിനിമയുടേതായി പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ട്രെയ്ലര്‍ പുറത്തുവരുന്നതോടെ സിനിമയ്ക്ക് കൂടുതല്‍ ഹൈപ്പ് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂര്‍വ്വത്തിന്റെ ഷോ ആരംഭിക്കുന്നത്.
#Hridayapoorvam official trailer releasing today at 05.00 PM IST#SathyanAnthikad #AashirvadCinemas #August28 #OnamRelease pic.twitter.com/s8RfVAhEyP
— Mohanlal (@Mohanlal) August 26, 2025
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു.
















