മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പ്രീയങ്കരിയാണ് നടി സ്വാസിക വിജയ്. താരത്തിന്റെ നിലപാടുകളെ വിമർശിച്ചും കളിയാക്കിയും സൈബറിടങ്ങളിൽ വലിയൊരു വിഭാഗം നിലകൊള്ളാറുമുണ്ട്. ഇപ്പോഴിതാ, അത്തരം ട്രോളുകളെയൊന്നും താൻ കാര്യമായെടുക്കില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സ്വാസിക പറയുന്നു;
നമുക്ക് ചെറുപ്പത്തിലേ ചില ഇഷ്ടങ്ങൾ മനസിൽ കയറിക്കൂടില്ലേ? അതെങ്ങനെ നമ്മുടെ ഉള്ളിൽ കയറിക്കൂടുന്നു എന്ന് നമ്മൾ പോലും അറിയില്ല. അത്തരത്തിലൊന്നാണ് ഇതും. ടീനേജ് പ്രായം മുതലേ ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്നതാണ്. സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചതു തന്നെ. ആളുകൾ എപ്പോഴും എന്നെ കളിയാക്കുന്നതും ഇതിന്റെയൊക്കെ പേരിൽ ആണല്ലോ. എന്നെ ഒരു കുലസ്ത്രീ എന്നാണല്ലോ കളിയാക്കുന്നത്. പക്ഷേ എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീ ആകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾ ഞാൻ കുറച്ച് സിന്ദൂരമേ ഇട്ടിട്ടുള്ളൂ. പക്ഷേ എനിക്ക് കുറച്ചുകൂടി നീളത്തിൽ സിന്ദൂരം ധരിക്കാൻ ഇഷ്ടമാണ്. അത് അങ്ങനെ ധരിക്കണമെന്ന് ആണ് ഐതീഹ്യം എന്നാണ് ഞാൻ മനസിലാക്കിയത്. താലി ധരിക്കാനും എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണ്. എന്നെ ട്രോളുന്നതിന്റെ പേരിൽ ഈ ഇഷ്ടങ്ങളൊക്കെ ഞാൻ മാറ്റിവെയ്ക്കുകയേ ഇല്ല. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് എന്നെ ട്രോളുകയോ വിമർശിക്കുകയോ ഒക്കെ ചെയ്യാം, പക്ഷേ സിന്ദൂരം ഇടുക, താലിയിടുക എന്നൊക്കെ പറയുന്നത് എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്.
content highlight: Swasika Vijay
















