മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയപൂര്‍വം. സംഗീത് പ്രതാപും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത് . അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
സംഗീതിന്റെ വാക്കുകള്‍……..
‘ലാലേട്ടന്‍ വളരെ ശാന്തനാണ്. പ്രശ്‌നങ്ങളില്‍ ചെന്ന് നില്‍ക്കാന്‍ ഇഷ്ടമല്ലാത്ത, ഈ നിമിഷത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. വിഷമിക്കാന്‍ പോലും അദ്ദേഹത്തിന് ഇഷ്ടമല്ല. ഷാജി എന്‍ കരുണിന്റെ മരണത്തിന് മുന്നേ അദ്ദേഹത്തിന് സീരിയസ് ആണെന്നുള്ള വിവരം വന്നു. ലാലേട്ടന്‍ ഞങ്ങളുടെ അടുത്ത് വന്ന് ഇരിക്കുന്ന സമയത്തായിരുന്നു അത്. റിയല്‍ ലൈഫില്‍ മോഹന്‍ലാല്‍ എന്ന നടന്‍ വിഷമിക്കുന്നത് അന്ന് ഞാന്‍ കണ്ടു. വയ്യ എന്നൊക്കെ സത്യന്‍ സാറിനോട് അദ്ദേഹം പറയുന്നത് കണ്ടു. നമ്മള്‍ അദ്ദേഹത്തെ നോക്കി നില്‍ക്കുന്നത് കൊണ്ട് ആ മുഖം മാറുന്നതും വിഷമിക്കുന്നതും എല്ലാം കണ്ടു. അടുത്ത ഷോട്ട് എടുക്കാനുള്ള സമയമായി. അപ്പോള്‍ പുള്ളി പെട്ടന്ന് മാറി. മൂഡ് ഓഫ് ആണെങ്കിലും അടുത്ത സെക്കന്‍ഡില്‍ അദ്ദേഹം ഓക്കേ ആകും. അത് എനിക്ക് ഭയങ്കര ലേണിംഗ് ആയിരുന്നു. ലാലേട്ടന്‍ ആ നിമിഷത്തിന്റെ സങ്കടവും സന്തോഷവും എല്ലാം ആസ്വദിക്കുന്ന മനുഷ്യനാണ്’.
അതേസമയം, ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.
















