രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ സിനിമ കൂടിയാണ് കൂലി. എന്നാല്‍ സിനിമ തിയേറ്ററില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നുമാണ് കമന്റുകള്‍. അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം വമ്പന്‍ കളക്ഷനിലേക്ക് കുതിക്കുകയാണ്. 500 കോടി ചിത്രം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് 151 കോടിയാണ് നേടിയത്. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് കളക്ഷന്‍ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. ലോകേഷിന്റെ തന്നെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ലിയോയുടെ ആദ്യ ദിന കളക്ഷനെ ഇതോടെ കൂലി മറികടന്നു. 148 കോടി ആയിരുന്നു ലിയോയുടെ ആദ്യ ദിന ആഗോള നേട്ടം. നോര്‍ത്ത് അമേരിക്കയില്‍ 26.6 കോടി രൂപ ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയില്‍ 1.47 കോടിയും നേടി.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ആഗോള തലത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.
















