നടന് കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലുവന്‍സറുമായ ഇഷാനി കൃഷ്ണ നായികയായി എത്തുന്ന ആദ്യ ചിത്രമാണ് ആശകള്‍ ആയിരം. ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ നായികയായിട്ടാണ് ഇഷാനി എത്തുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകള്‍ ആയിരം എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. പൂജാ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സഹോദരിമാരെ കുറിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ പെര്‍ഫോമന്‍സിനെ കുറിച്ചും ഇഷാനി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ദ നേടുകയാണ്.
ഇഷാനിയുടെ വാക്കുകള്‍…….
‘ഹന്‍സിക പഠിക്കുകയാണ്, അതുകൊണ്ട് ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് താല്പര്യം കാണിച്ചിട്ടില്ല. കോളേജ് കഴിഞ്ഞ് അവള് അഭിനയത്തിലേക്ക് വരുമായിരിക്കും. സൗന്ദര്യത്തിന്റെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ അടി ഉണ്ടാകാറില്ല. അങ്ങനെ സൗന്ദര്യത്തിന്റെ പേരില്‍ അടി ഉണ്ടാകുമെന്ന് പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. പിന്നെ ആളുകള്‍ അങ്ങനെ പലതും പറയും, നല്ലതാണെങ്കില്‍ വായിക്കും, അല്ലെങ്കിലും വായിക്കും. സോഷ്യല്‍ മീഡിയയില്‍ സഹോദരങ്ങള്‍ക്ക് ഉള്ളത് പോലെ ഫാന്‍സ് എനിക്ക് ഉണ്ടെന്ന് കരുതുന്നില്ല. ഏറ്റവും കുറവ് ഫാന്‍സ് എനിക്കാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പൊതുവേ നാലുപേരില്‍ ഞാന്‍ ആണ് സോഷ്യല്‍ മീഡിയില്‍ ആക്റ്റീവ് അല്ലാത്തത്. എനിക്ക് ഫാന്‍സ് ഉണ്ടെങ്കില്‍ സന്തോഷം,’.
മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള എടുത്താണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. 2018 എന്ന ഇന്‍ഡിസ്ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് സിനിമ നിര്‍മിക്കുന്നത്.
















