മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുല്‍ രാമചന്ദ്രനും. സീരിയല്‍,ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് ശ്രീവിദ്യ. ഇന്‍സ്റ്റഗ്രാമിലൂടെ രാഹുല്‍ പങ്കുവെയ്ക്കുന്ന മിനി വ്‌ളോഗുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ശ്രീവിദ്യയുടെ ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് കാണാന്‍ പോയ കഥയാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുലിന്റെ വാക്കുകള്‍……
‘കുട്ടികളുടെ സ്റ്റേജ് പെര്‍ഫോമന്‍സ് കാണാന്‍ ചങ്കിടിപ്പോടെ കര്‍ട്ടന്‍ പൊങ്ങുന്നതും കാത്തിരിക്കുന്ന മാതാപിതാക്കളുടെ അതേ ചങ്കിടിപ്പാണ് ശ്രീവിദ്യയുടെ പെര്‍ഫോമന്‍സ് കാണാന്‍ കാത്തിരുന്നപ്പോള്‍ തനിക്ക് തോന്നിയത്. ഇനിയും ഇതുപോലുള്ള വേദികളില്‍ ശ്രീവിദ്യയെ നൃത്തം ചെയ്യിപ്പിക്കണം എന്നും അതു കാണാന്‍ ഇതുപോലെ വീണ്ടും വന്നിരിക്കണം. രാഹുലിനെ സ്റ്റേജിനു മുന്നില്‍ കാണുമ്പോള്‍ വല്ലാത്തൊരു ആത്മവിശ്വാസം തനിക്ക് തോന്നിയതായി ശ്രീവിദ്യ പറഞ്ഞതായും താരം പറയുന്നുണ്ട്.’
പെര്‍ഫോമന്‍സിനു മുന്‍പ് പനി പിടിച്ച് സുഖമില്ലാതായ ശ്രീവിദ്യയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പതിവു പോലെ പുതിയ വീഡിയോയ്ക്കു താഴെയും നിരവധി ആരാധകരാണ് സ്‌നേഹം അറിയിച്ച് കമന്റ് ചെയ്യുന്നത്.
എട്ടു വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് രാഹുലും ശ്രീവിദ്യയും വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു വിവാഹം.
















