ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർക്കാർ പണം ദുരുപയോഗം ചെയ്‌തെന്ന കേസിൽ റനിൽ വിക്രമസിംഗെ അറസ്റ്റിലായത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിക്രമസിംഗെ സൂമിലൂടെയാണ് ഹാജരായത്. അതേസമയം, കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇടതുസർക്കാരിനും പ്രസിഡന്റിനുമെതിരെ കോടതിക്ക് മുന്നിൽ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തിയിരിക്കുകയാണ്.
















