മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സുരഭി സന്തോഷ് .പവിത്രം എന്ന സീരിയലിലൂടെയാണ് സുരഭി സന്തോഷിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ തന്റെ കാലിന് ഒരു പരിക്ക് പറ്റിയിരിക്കുകയാണെന്നും സുഖപ്പെട്ടു വരികയാണെന്നും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുകയാണ് താരം.
സുരഭിയുടെ കുറിപ്പ് ഇങ്ങനെ…..
”എന്റെ കാല് സുഖപ്പെട്ടു വരുന്നു. പക്ഷേ, പൂര്‍ണമായും സുഖപ്പെടണമെങ്കില്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കണം. അതിന് ഇനിയും എട്ടാഴ്ച കൂടി എടുത്തേക്കാം. എങ്കിലും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. നിങ്ങള്‍ എന്നെക്കുറിച്ച് അന്വേഷിച്ചതിനും എന്റെ കാര്യങ്ങള്‍ ഓര്‍ക്കുന്നതിനുമെല്ലാം നന്ദി. എല്ലാവരുടെയും മെസേജുകള്‍ക്ക് മറുപടി തരാന്‍ കഴിയാത്തതിന് ക്ഷമാപണം അറിയിക്കുന്നു”.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. കാലിന്റെ പരിക്ക് വേഗം സുഖമാകട്ടെ എന്ന പ്രാര്‍ത്ഥനകളാണ് കമന്റ് ബോക്‌സില്‍ കൂടുതലും കാണുന്നത്.
സീരിയലിലെ അരങ്ങേറ്റം പവിത്രത്തിലൂടെയാണെങ്കിലും അതിനു മുന്‍പ് കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ സുരഭി മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. കന്നട സിനിമയിലൂടെയായിരുന്നു സുരഭി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഇതിനകം അഞ്ചോളം സിനിമകളില്‍ അഭിനയിച്ചുണ്ട്.
















