നടൻ രവി മോഹനും കെനീഷയും തമ്മിലുള്ള ബന്ധം മുൻപും ചരച്ചയായിരുന്നു. നടന്റെ വിവാഹ മോചനത്തിന് പോലും കാരണക്കാരി കെനീഷയായിരുന്നെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പൊതുവേദിയിൽ കെനീഷയെ കുറിച്ച് പരാമർശിച്ചിരിക്കുകയാണ് താരം. ഏതൊരു മനുഷ്യനും അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാൻ ഒരാളുണ്ടാകുമെന്നും ദൈവം എനിക്ക് തന്ന സമ്മാനമാണവളെന്നും താരം പറയുന്നു. ചെന്നൈയിൽ വച്ച് നടന്ന തന്റെ പ്രൊഡക്ഷൻ ഹൗസ് ഉദ്ഘാടന വേദിയിലായിരുന്നു പ്രതികരണം.
ജയം രവി പറയുന്നു;
ഏതൊരു മനുഷ്യനും അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാൻ ഒരാളുണ്ടാകും. നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു സമയം വരും, അപ്പോൾ ശരിക്കും അങ്ങനെ ഒരാൾ ഉണ്ടോ എന്നൊക്കെ നമുക്ക് മനസിലാകും. അങ്ങനെയൊരു കാലം ആർക്കും വരരുതെന്നാണ് ഞാൻ എപ്പോഴും പ്രാർഥിക്കാറ്. പക്ഷേ അത് വരുമ്പോൾ, നിങ്ങൾ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടയാളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇന്ന് എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഇന്ന് ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും നന്ദി അല്ലാതെ എനിക്ക് പറയാൻ മറ്റൊന്നുമില്ല. കെനീഷ ഇല്ലാതെ ഈ പരിപാടി സാധ്യമാകില്ലായിരുന്നു. എനിക്ക് വേണ്ടി മാത്രമാണ് അവൾ മുഴുവൻ പരിപാടിയും ഒരുക്കിയത്. ഇത്രയധികം ആളുകൾ എനിക്ക് വേണ്ടിയുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മൾ ജീവിതത്തിൽ നിശ്ചലമായി പോകുമ്പോൾ ദൈവം മറ്റൊരു രൂപത്തിൽ അതിനൊരു പരിഹാരം കാണിച്ചു തരും. എനിക്ക് ആ സമ്മാനം കെനീഷയാണ്, എന്നെത്തന്നെ മനസ്സിലാക്കാൻ എന്നെ സഹായിച്ചവളാണ്. എല്ലാവരുടെയും ജീവിതത്തിൽ അവളെപ്പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
content highlight: jayam ravi
















